Connect with us

Kozhikode

മര്‍കസ് വെക്കേഷന്‍ ക്യാമ്പ്; ലോഗോ പ്രകാശനം ചെയ്തു

'വേനല്‍മഴ'യുടെ ലോഗോ പ്രകാശനവും ഔപചാരിക പ്രഖ്യാപനവും ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നിര്‍വഹിച്ചു.

Published

|

Last Updated

കോഴിക്കോട് | അവധിക്കാലത്ത് വിദ്യാര്‍ഥികള്‍ക്കു വേണ്ടി മര്‍കസ് ഇഹ്‌റാം സംഘടിപ്പിക്കുന്ന സമ്മര്‍ വെക്കേഷന്‍ ക്യാമ്പ്, ‘വേനല്‍മഴ’യുടെ ലോഗോ പ്രകാശനവും ഔപചാരിക പ്രഖ്യാപനവും ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നിര്‍വഹിച്ചു. നേതൃ ഗുണങ്ങളും അറിവും അനുഭൂതിയും സമ്മാനിക്കുന്ന റെസിഡന്‍ഷ്യല്‍ പ്രോഗ്രാമാണ് വേനല്‍ മഴ. മത്സരങ്ങളുടെയും സാങ്കേതിക മികവിന്റെയും പുതിയ ലോകത്ത് പഠനത്തോടൊപ്പം കുട്ടികളുടെ വ്യക്തിത്വ വികാസം സാധ്യമാക്കുന്ന വിവിധ പരിശീലനങ്ങളാണ് ക്യാമ്പില്‍ ഒരുക്കിയിട്ടുള്ളത്.

പഠനത്തിലും പഠനാനുബന്ധ പ്രവര്‍ത്തനങ്ങളിലും സഹായകമാവും വിധം നൈപുണികള്‍ പരിശീലിപ്പിക്കുകയും അനുയോജ്യമായ മികച്ച കരിയര്‍ സ്വന്തമാക്കി ലക്ഷ്യബോധത്തോടെയും സാമൂഹിക പ്രതിബദ്ധതയോടെയും ജീവിക്കുന്നതിനാവശ്യമായ ഭൗതികവും ആത്മീയവുമായ സാഹചര്യങ്ങളൊരുക്കുകയുമാണ് ക്യാമ്പിലൂടെ ഇഹ്‌റാം ലക്ഷ്യമാക്കുന്നത്.

കുട്ടികളുടെ ചിന്താശേഷിയും വ്യക്തിത്വവും വളര്‍ത്തുന്നതിനാവശ്യമായ മോട്ടിവേഷന്‍, ഗൈഡന്‍സ്, ഡ്രീമിംഗ്, ഗോള്‍ സെറ്റിംഗ്, കരിയര്‍ ഓറിയന്റേഷന്‍, ഇഫക്ടീവ് കമ്മ്യൂണിക്കേഷന്‍, ലീഡര്‍ഷിപ്പ് ആന്‍ഡ് മാനേജ്‌മെന്റ് സ്‌കില്‍സ്, ഇഫക്ടീവ് സ്റ്റഡി ഹാബിറ്റ്‌സ്, ടൈം മാനേജ്‌മെന്റ് തുങ്ങിയ മൊഡ്യൂളുകളില്‍ നടക്കുന്ന ക്യാമ്പിന് പ്രഗത്ഭരായ ട്രെയിനര്‍മാര്‍, മനഃശാസ്ത്ര വിദഗ്ധര്‍, പ്രൊഫഷണലുകള്‍ നേതൃത്വം നല്‍കും. യു പി, ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കു വേണ്ടി സംഘടിപ്പിക്കുന്ന ക്യാമ്പ് ഏപ്രില്‍, മെയ് മാസങ്ങളിലാണ് നടക്കുന്നത്. ക്യാമ്പില്‍ പങ്കെടുക്കുന്നതിന് 87141 41122, 88910 00155 എന്നീ നമ്പറുകളില്‍ രജിസ്റ്റര്‍ ചെയ്യണം.

---- facebook comment plugin here -----

Latest