Kerala
ലോക്സഭ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് വേണ്ടി പ്രചാരണത്തിന് ഇറങ്ങുമെന്ന് ഉമ്മന്‍ചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മന്‍
ആദ്യമായാണ് മറിയാമ്മ ഉമ്മന്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുന്നത്
കോട്ടയം | ലോക്സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മന്‍. ഉമ്മന്‍ചാണ്ടിയുടെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് പ്രചാരണത്തിന് ഇറങ്ങുന്ന കാര്യം മറിയാമ്മ ഉമ്മന്‍ അറിയിച്ചത്. അനാരോഗ്യം വകവെക്കാതെ പ്രചരണത്തിനായി ഇറങ്ങുകയാണ്. മക്കളായ മറിയ ഉമ്മനും , അച്ചു ഉമ്മനും പ്രചരണപ്രവര്‍ത്തനങ്ങളില്‍ സജീവമായും ഉണ്ടാകുമെന്നും ഫെയ്സ്ബുക്കില്‍ മറിയാമ്മ ഉമ്മന്‍ കുറിച്ചു.
ഈ രാജ്യത്തെ മതേതരത്വവും ജനാധിപത്യവും നമ്മുടെ ഭരണഘടനയും സംരക്ഷിക്കുന്നതിനായി രാഹുല്‍ഗാന്ധിയോടൊപ്പം എല്ലാവരും ചേര്‍ന്ന് നിന്ന് പ്രവര്‍ത്തിക്കുമെന്നും മറിയാമ്മ ഉമ്മന്‍ ഫെയ്സ്ബുക്ക് പോസ്റ്റില്‍ അറിയിച്ചു.
ആദ്യമായാണ് മറിയാമ്മ ഉമ്മന്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുന്നത്. അനില്‍ ആന്റണിയും പത്മജ വേണുഗോപാലും ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ ഉമ്മന്‍ ചാണ്ടിയുടെ മക്കളും പാര്‍ട്ടി വിടുമെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയായാണ് മറിയ ഉമ്മന്‍ യു ഡി എഫിനായി പ്രചാരണങ്ങള്‍ക്ക് ഇറങ്ങുന്നത്. കണ്ടം മുറിച്ചിട്ടാലും തന്റെ മക്കള്‍ ബിജെപിയില്‍ പോകില്ലെന്ന് അവര്‍ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.