mariyamma oommen
തന്റെ മൂന്ന് മക്കളും ബി ജെ പിയില്‍ പോകില്ലെന്ന് മറിയാമ്മ ഉമ്മന്‍
മക്കള്‍ പാര്‍ട്ടി വിടുമെന്ന പ്രചാരണം നടക്കുമ്പോള്‍ അങ്ങനെ അല്ലെന്ന് തെളിയിക്കണം
തിരുവനന്തപുരം | തന്റെ മൂന്ന് മക്കളും ബി ജെ പിയില്‍ പോകില്ലെന്ന് ഉമ്മന്‍ ചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മന്‍. അനില്‍ ആന്റണിക്കെതിരെ പ്രചാരണത്തിനു പോവില്ലെന്ന അച്ചു ഉമ്മന്റെ നിലപാടിനു പിന്നാലെയാണ് മറിയാമ്മ ഉമ്മന്റെ പ്രതികരണം.
യു ഡി എഫിന് വേണ്ടി കുടുംബ സമേതം പ്രചാരണത്തിനെത്തുമെന്നും അവര്‍ പറഞ്ഞു. ചാണ്ടി ഉമ്മന്‍ പിന്‍ഗാമിയാകുമെന്നത് ഉമ്മന്‍ ചാണ്ടിയുടെ തീരുമാനം. വീട്ടില്‍ നിന്ന് രാഷ്ട്രീയത്തിലേക്ക് ചാണ്ടി ഉമ്മന്‍ മാത്രം മതിയെന്ന് ഉമ്മന്‍ ചാണ്ടി തന്നെയാണ് പറഞ്ഞത്. ചാണ്ടി ഉമ്മന്‍ രാഷ്ട്രീയ ത്തില്‍ സജീവമായിരുന്നു. എങ്കിലും അര്‍ഹിക്കുന്ന പദവികള്‍ പോലും ചാണ്ടിക്ക് ഉമ്മന്‍ ചാണ്ടി നല്‍കിയിരുന്നില്ല. അച്ചു ഉമ്മനും തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തുമെന്നും മറിയാമ്മ പറഞ്ഞു.
മക്കള്‍ പാര്‍ട്ടി വിടുമെന്ന പ്രചാരണം നടക്കുമ്പോള്‍ അങ്ങനെ അല്ലെന്ന് തെളിയിക്കണം. അനില്‍ ആന്റണിയും പത്മജയും ബി ജെ പിയിലേക്ക് പോയത് വിഷമിപ്പിച്ചു. അനില്‍ ആന്റണി പോയ താണ് കൂടുതല്‍ വിഷമിപ്പിച്ചത്. എന്ന് കരുതി അവരോട് വിരോധമൊന്നുമില്ലെന്നും മറിയാമ്മ പറഞ്ഞു. ഈ തെരഞ്ഞെടുപ്പ് രാജ്യത്തെ സംബന്ധിച്ചിടത്തോളം വളരെ നിര്‍ണായകമാണ്. ഇത്ത വണയും വര്‍ഗീയ, ഏകാധിപത്യ ശക്തികള്‍ അധികാരത്തില്‍ വന്നാല്‍ ഇനിയൊരു തിരഞ്ഞെടുപ്പ് ഉണ്ടാകുമോ എന്ന് ഭയപ്പെടേണ്ട സാഹചര്യമാണ്.
ജീവിതത്തില്‍ ആദ്യമായി താനും അനാരോഗ്യം വകവെക്കാതെ പ്രചാരണത്തിനായി ഇറങ്ങും. മക്കളും പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ സജീവമാകും. അതൊന്നും ഉമ്മന്‍ചാണ്ടിയ്ക്ക് പകരമാവില്ലെന്നും അവര്‍ പറഞ്ഞു.