International
മാര്‍ക്ക് കാര്‍ണി കാനഡയുടെ പുതിയ പ്രധാനമന്ത്രി
കടുത്ത ട്രംപ് വിമര്‍ശകന്‍ കൂടിയായാ കാര്‍ണി , കാനഡ- അമേരിക്ക വ്യാപര തര്‍ക്കം രൂക്ഷമായ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് എത്തുന്നത്

ഒട്ടാവ | മാര്‍ക്ക് കാര്‍ണി കാനഡയുടെ പുതിയ പ്രധാനമന്ത്രിയാകും. ജസ്റ്റിന്‍ ട്രൂഡോക്ക് പകരക്കാരനായാണ് കാര്‍ണിയെത്തുന്നത്. ഭരണകക്ഷിയായ ലിബറല്‍ പാര്‍ട്ടി അംഗങ്ങള്‍ക്കിടയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ മുന്‍ ധനമന്ത്രി ക്രിസ്റ്റ്യ ഫ്രീലാന്‍ഡിനെ ഏറെ പിന്നിലാക്കിയാണ് കാര്‍ണി പ്രധാനമന്ത്രി സ്ഥാനത്തേക്ക് എത്തുന്നത്.
രാജ്യത്തിന്റെ 24ാം പ്രധാനമന്ത്രിയായാണ് കാര്‍ണി ചുതലയേല്‍ക്കുക.ലിബറല്‍ പാര്‍ട്ടിയിലെ 86 ശതമാനം പേരും കാര്‍ണിയെ പിന്തുണച്ചു. 131,674 വോട്ടുകള്‍ നേടിയാണ് അദ്ദേഹം വിജയിച്ചത്. ബേങ്ക് ഓഫ് ഇംഗ്ലണ്ടിന്റേയും ബേങ്ക് ഓഫ് കാനഡയുടേയും മുന്‍ ഗവര്‍ണറായിരുന്ന കാര്‍ണിക്ക് പറയത്തക്ക രാഷ്ട്രീയ പശ്ചാത്തലമില്ലെന്നത് ശ്രദ്ധേമാണ്.
പൊതുസമ്മതി ഇടിഞ്ഞതോടെയാണ് ജസ്റ്റിന്‍ ട്രൂഡോ ഇക്കഴിഞ്ഞ ജനുവരിയില്‍ രാജി പ്രഖ്യാപിച്ചത്. കടുത്ത ട്രംപ് വിമര്‍ശകന്‍ കൂടിയായാ കാര്‍ണി , കാനഡ- അമേരിക്ക വ്യാപര തര്‍ക്കം രൂക്ഷമായ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് എത്തുന്നത്. അമേരിക്കക്കെതിരായ തീരുവ നടപടികള്‍ തുടരുമെന്നു അദ്ദേഹം വ്യക്തമാക്കിക്കഴിഞ്ഞു