mark jihad
മാര്‍ക്ക് ജിഹാദ്; കേന്ദ്രത്തെ പ്രതിഷേധം അറിയിക്കും- മന്ത്രി ബിന്ദു
പുറത്തുവന്നത് അധ്യാപകന്റെ മനസിലെ വര്‍ഗീയ ചിന്ത
തിരുവനന്തപുരം | ഡല്‍ഹി സര്‍വകലാശാലയില്‍ പ്രവേശനം നേടുന്ന കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്കെതിരെ വിദ്വേഷവും വര്‍ഗീയതയും നിറഞ്ഞ പരാമര്‍ശം നടത്തിയ അധ്യാപകനെതിരെ കേന്ദ്രത്തിന് പരാതി നല്‍കുമെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദു. മാര്‍ക്ക് ജിഹാദ് പരാമര്‍ശം അധ്യാപകന്‍ നടത്തിയതിലൂടെ പുറത്തുവരുന്നത് അദ്ദേഹത്തിന്റെ മനസിലെ വര്‍ഗീയ ചിന്തയാണ്. സംസ്ഥാനത്തെ തെറ്റായി ചിത്രീകരിക്കാനുള്ള ശ്രമമാണ് ഇതിന് പിന്നിലെന്നും മന്ത്രി പറഞ്ഞു.
ഡല്‍ഹി സര്‍വകലാശാലയിലെ കിഷോരി മല്‍ കോളജ് ഭൗതിക ശാസ്ത്ര വിഭാഗം പ്രഫസര്‍ രാകേഷ് കുമാര്‍ പാണ്ഡെയാണ് വിവാദ പരാമര്‍ശം നടത്തിയത്. കേരളത്തില്‍ അധികാരത്തിലിരിക്കുന്ന ഇടതുപക്ഷ സര്‍ക്കാറിന്റെ സഹായത്തോടെയാണ് കൂടുതല്‍ മലയാളി വിദ്യാര്‍ഥികള്‍ ഡല്‍ഹിയിലെ കോളജുകളില്‍ പ്രവേശനം നേടുന്നതെന്നായിരുന്നു പാണ്ഡെയുടെ പരാമര്‍ശം. കേരളാ ബോര്‍ഡില്‍ നിന്നും ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്ന ഒരുപാട് കുട്ടികള്‍ക്ക് 100 ശതമാനം മാര്‍ക്ക് ലഭിച്ചതിനാല്‍ ചില പ്രത്യേക വിഷയങ്ങളില്‍ ആവശ്യമുള്ളത്ര സീറ്റുകള്‍ ഒഴിവില്ലാതെ വന്നു. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി കേരള ബോര്‍ഡ് മാര്‍ക്ക് ജിഹാദ് നടത്തുന്നുവെന്നും പാണ്ഡെ പറഞ്ഞിരുന്നു,