Kerala
മര്‍കസില്‍ ദര്‍സുകള്‍ക്ക് പഠനാരംഭം കുറിച്ചു
സുല്‍ത്വാനുല്‍ ഉലമ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ പഠനാരംഭത്തിന് നേതൃത്വം നല്‍കി

മര്‍കസില്‍ നടന്ന ദര്‍സ് പഠനാരംഭത്തിന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ നേതൃത്വം നല്‍കുന്നു
കോഴിക്കോട് | വിശുദ്ധ റമളാനിലെ വാര്‍ഷിക അവധിക്ക് ശേഷം അധ്യയനമാരംഭിക്കുന്ന കേരളത്തിലെ വിവിധ സ്ഥലങ്ങളിലെ ദര്‍സുകള്‍ക്ക് മര്‍കസില്‍ പഠനാരംഭം കുറിച്ചു.
സുല്‍ത്വാനുല്‍ ഉലമ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ പഠനാരംഭത്തിന് നേതൃത്വം നല്‍കി.
നാടിന്റെ സാമൂഹികവും ആത്മീയവുമായ വളര്‍ച്ചക്ക് ഉപകാരപ്പെടുന്ന രീതിയിലായിരിക്കണം ദര്‍സുകള്‍ പ്രവര്‍ത്തിക്കേണ്ടതെന്നും മതപരമായ അറിവുകള്‍ പഠിക്കുന്നവരും പഠിപ്പിക്കുന്നവരും സമൂഹമധ്യേ മാതൃകായോഗ്യമായ ജീവിതം നയിക്കണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 30 ദര്‍സുകളിലെ അധ്യാപകരും വിദ്യാര്‍ഥികളും പങ്കെടുത്തു.
സയ്യിദ് ജസീല്‍ കാമില്‍ പ്രാര്‍ഥനയോടെ ആരംഭിച്ച പഠനാരംഭ ചടങ്ങ് സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. അബൂബക്കര്‍ സഖാഫി പന്നൂര്‍ ആമുഖ ഭാഷണം നടത്തി. സയ്യിദ് എം പി എസ് ആറ്റക്കോയ തങ്ങള്‍, സയ്യിദ് ഹാശിര്‍ സഖാഫി ഫറോക് സംബന്ധിച്ചു. അബ്ദുല്‍ ഖാദിര്‍ സഖാഫി പൈലിപ്പുറം സ്വാഗതവും ഇഖ്ബാല്‍ സഖാഫി നന്ദിയും പറഞ്ഞു.