Connect with us

Education

പ്രൗഢമായി മര്‍കസ് ഹാദിയ കോണ്‍വൊക്കേഷന്‍; മതവിദ്യ മനുഷ്യ ജീവിതത്തെ ചിട്ടപ്പെടുത്തും: കാന്തപുരം

പുതു തലമുറകളെ രൂപപ്പെടുത്തുന്നതില്‍ സ്ത്രീകള്‍ക്ക് വലിയ പങ്കുണ്ടായത് കൊണ്ടുതന്നെ അവര്‍ മതവിദ്യാഭ്യാസത്തിലും മികവ് നേടണം. ജീവിതത്തിലും കുടുംബത്തിലും അറിവ് പ്രയോഗിക്കണം.

Published

|

Last Updated

മര്‍കസ് ഹാദിയ കോണ്‍വൊക്കേഷനില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ സംസാരിക്കുന്നു.

കാരന്തൂര്‍ | മതവിദ്യാഭ്യാസം മനുഷ്യ ജീവിതത്തെ അഴകും ചിട്ടയുമുള്ളതാക്കുമെന്ന് മര്‍കസ് ഫൗണ്ടര്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. മര്‍കസിന്റെ സ്ത്രീ വിദ്യാഭ്യാസ പദ്ധതിയായ ഹാദിയ അക്കാദമിയുടെ കാരന്തൂര്‍ ക്യാമ്പസിലെ കോണ്‍വൊക്കേഷനില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പുതു തലമുറകളെ രൂപപ്പെടുത്തുന്നതില്‍ സ്ത്രീകള്‍ക്ക് വലിയ പങ്കുണ്ടായത് കൊണ്ടുതന്നെ അവര്‍ മതവിദ്യാഭ്യാസത്തിലും മികവ് നേടണമെന്നും ജീവിതത്തിലും കുടുംബത്തിലും അറിവ് പ്രയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു. 2023-24 അധ്യയന വര്‍ഷം പഠനം പൂര്‍ത്തീകരിച്ച ഹാദിയ യു ജി, ഹയര്‍സെക്കന്‍ഡറി, ഡിപ്ലോമ ബാച്ചുകളിലെ 132 വിദ്യാര്‍ഥികള്‍ക്കാണ് ചടങ്ങില്‍ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തത്.

മര്‍കസ് ഡയറക്ടര്‍ ജനറല്‍ സി മുഹമ്മദ് ഫൈസി പരിപാടി ഉദ്ഘാടനം ചെയ്തു. വി എം അബ്ദുറശീദ് സഖാഫി, മുഹമ്മദ് റാഫി സുറൈജി അസ്സഖാഫി, മുഹമ്മദ്, അബ്ദുസ്സമദ് സഖാഫി സംസാരിച്ചു.

സയ്യിദ് ജസീല്‍ ശാമില്‍ ഇര്‍ഫാനി, സയ്യിദ് ജഅ്ഫര്‍ ഹുസൈന്‍ ജീലാനി, അബ്ദുല്‍ മഹ്മൂദ്, അക്ബര്‍ ബാദുഷ സഖാഫി, അബ്ദുസ്സമദ് സഖാഫി, മുഹമ്മദ് സ്വാലിഹ് ശാമില്‍ ഇര്‍ഫാനി, മുഹമ്മദ് അസ്ലം സഖാഫി, മുഹമ്മദ് ജാബിര്‍ സഖാഫി, പി ശിഹാബുദ്ദീന്‍, സൈദ് മുഹമ്മദ് സംബന്ധിച്ചു.

 

 

Latest