Connect with us

Organisation

മര്‍കസ് ഹിഫ്‌ള് അഡ്മിഷന് ‍20 വരെ 

ഹിഫ്‌ള് പഠനത്തോടൊപ്പം പത്താം ക്ലാസ് വരേയുള്ള സ്‌കൂള്‍ വിദ്യാഭ്യാസവും കൂടി ലഭിക്കുന്ന രീതിയിലാണ് നാല് വര്‍ഷത്തെ കോഴ്‌സ് രൂപപ്പെടുത്തിയിട്ടുള്ളത്.

Published

|

Last Updated

കോഴിക്കോട് | മര്‍കസ് അക്കാദമി ഓഫ് ഖുര്‍ആന്‍ സ്റ്റഡീസിന് കീഴില്‍ കേരളത്തിലെ വിവിധ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന 29 ക്യാമ്പസുകളിലേക്കുള്ള 2025 വര്‍ഷത്തെ അഡ്മിഷന്‍ ഈ മാസം 20ന് അവസാനിക്കും.

ഖുര്‍ആന്‍ പാരായണത്തില്‍ മികവ് പ്രകടിപ്പിക്കുന്ന മനഃപാഠ ശേഷിയുള്ള യോഗ്യരായ വിദ്യാര്‍ഥികള്‍ക്ക് സ്‌കൂള്‍ 5,6 ക്ലാസുകളിലേക്കാണ് പ്രവേശനം.ഹിഫ്‌ള് പഠനത്തോടൊപ്പം പത്താം ക്ലാസ് വരേയുള്ള സ്‌കൂള്‍ വിദ്യാഭ്യാസവും കൂടി ലഭിക്കുന്ന രീതിയിലാണ് നാല് വര്‍ഷത്തെ കോഴ്‌സ് രൂപപ്പെടുത്തിയിട്ടുള്ളത്.

രജിസ്റ്റര്‍ ചെയ്ത് ഖുര്‍ആന്‍ പാരായണ ടെസ്റ്റില്‍ പങ്കെടുത്തതിന് ശേഷം ഓണ്‍ലൈന്‍ ഇന്റര്‍വ്യൂ ക്യാമ്പിലേക്ക് തിരഞ്ഞെടുക്കും.ഇതില്‍ ഒരു ജുസ്അ് മനഃപാഠമാക്കുന്നവര്‍ക്കായിരിക്കും അന്തിമ അഭിമുഖത്തിലൂടെ പ്രവേശനം നല്‍കുക.

താത്പര്യമുള്ളവര്‍ മര്‍കസ് അഡ്മിഷന്‍ വെബ്‌സൈറ്റായhttps://admission.markaz.inവഴി ഓണ്‍ലൈനിലൂടെയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9072500417, 9072350043.

Latest