Connect with us

Kozhikode

മര്‍കസ് ഖത്മുല്‍ ബുഖാരി, സനദ്ദാനം; ഫണ്ട് സമാഹരണത്തിന്റെ ഭാഗമായി പ്രമുഖര്‍

പൊതുജനങ്ങളുടെ കൂട്ടായ സഹകരണത്തോടെയും പിന്തുണയോടെയും പൊതുജനങ്ങളുടെ വിദ്യാഭ്യാസ-സാമൂഹിക ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന മര്‍കസിന് ലഭിക്കുന്ന സ്വീകാര്യതകൂടിയാണ് സാമ്പത്തിക പിന്തുണകള്‍

Published

|

Last Updated

കോഴിക്കോട്  |   മര്‍കസ് ഖത്മുല്‍ ബുഖാരി, സനദ്ദാനം സമ്മേളനത്തിന്റെ വിജയകമായ നടത്തിപ്പിന് സ്‌നേഹജനങ്ങള്‍ നല്‍കാറുള്ള ഫണ്ട് സമാഹരണത്തിന്റെ ഭാഗമായി സാമൂഹിക-വ്യാവസായിക രംഗത്തെ പ്രമുഖര്‍. പൊതുജനങ്ങളുടെ കൂട്ടായ സഹകരണത്തോടെയും പിന്തുണയോടെയും പൊതുജനങ്ങളുടെ വിദ്യാഭ്യാസ-സാമൂഹിക ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന മര്‍കസിന് ലഭിക്കുന്ന സ്വീകാര്യതകൂടിയാണ് സാമ്പത്തിക പിന്തുണകള്‍. ഈമാസം 15,16,17 തിയ്യതികളില്‍ നടക്കുന്ന സമ്മേളനത്തിന്റെ ഭാഗമായി നടന്ന ഫണ്ട് സമാഹരണം സാമൂഹിക പ്രവര്‍ത്തകനും അഹ്ദാബ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ചെയര്‍മാനുമായ കെ പി സുലൈമാന്‍ ഹാജിയില്‍ നിന്ന് ഏറ്റുവാങ്ങി മര്‍കസ് ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു

സമ്മേളനത്തിന്റെ മുഖ്യ ആകര്‍ഷകമായ 16 ന് നടക്കുന്ന സനദ്ദാന പൊതുപരിപാടിയില്‍ ജാമിഅ മര്‍കസില്‍ നിന്നും കഴിഞ്ഞവര്‍ഷം പഠനം പൂര്‍ത്തിയാക്കി കര്‍മരംഗത്ത് സജീവമായ 509 സഖാഫി പണ്ഡിതരാണ് ബിരുദം സ്വീകരിക്കുന്നത്. 17 ന് രാവിലെ ആറു മുതല്‍ പത്തുവരെ നടക്കുന്ന ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ പ്രസിദ്ധമായ സ്വഹീഹുല്‍ ബുഖാരി ദര്‍സിന്റെ വാര്‍ഷിക സമാപനമായ ഖത്മുല്‍ ബുഖാരി സംഗമത്തോടെ സമ്മേളന പരിപാടികള്‍ക്ക് സമാപനമാകും. മൂന്നുദിവസങ്ങളായി നടക്കുന്ന പരിപാടികള്‍ക്ക് ആഗോള പ്രശസ്തരായ പണ്ഡിതരും സാദാത്തുക്കളും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സാരഥികളും വിദ്യാഭ്യാസ പ്രവര്‍ത്തകരും നേതൃത്വം നല്‍കും. വിവിധ സുന്നി സംഘടനാ സ്ഥാപനങ്ങളും യൂണിറ്റുകളും കേന്ദ്രീകരിച്ച് സമ്മേളനത്തിന്റെ പ്രചാരണം നടത്തണമെന്നും എല്ലാവരുടെയും പങ്കാളിത്തം ഉറപ്പുവരുത്തി സമ്മേളനം വിജയകരമാക്കണമെന്നും മര്‍കസ് എക്‌സിക്യൂട്ടീവ് കമ്മിറ്റി ആഹ്വാനം ചെയ്തു. ഫണ്ട് സമാഹരണം ഉദ്ഘാടന ചടങ്ങില്‍ ജാമിഅ പ്രൊ-ചാന്‍സിലര്‍ ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, ഫിനാന്‍സ് കമ്മിറ്റി ചെയര്‍മാന്‍ ആശിഖ് സഖാഫി കണ്ണൂര്‍, കണ്‍വീനര്‍ വി പി മുഹമ്മദ് സഖാഫി വില്യാപ്പള്ളി, ഹസീബ് അസ്ഹരി സംബന്ധിച്ചു.