Kerala
മർകസ് ഖുർആൻ സമ്മേളനം 25ന്; പ്രചാരണം സജീവമായി
സമ്മേളന പൂർവ പദ്ധതിയായി ജി സി സി രാജ്യങ്ങളിൽ ഗ്രാൻഡ് ഇഫ്‌ത്വാറുകളും 21ന് ആത്മീയ സമ്മേളനങ്ങളും നടക്കും

കോഴിക്കോട് | ലൈലതുൽ ഖദ്ർ പ്രതീക്ഷിക്കപ്പെടുന്ന റമളാൻ 25ാം രാവിൽ മർകസിൽ നടക്കുന്ന ഖുർആൻ സമ്മേളനം, ഹിഫ്‌ള് സനദ് ദാനത്തിന്റെ പ്രചാരണം സജീവമായി. വിവിധ സംസ്ഥാനങ്ങളിലെ ക്യാമ്പസുകൾ, ജില്ലകളിലെ സുന്നി ആസ്ഥാനങ്ങൾ, നഗരങ്ങളിലെ മസ്ജിദുകൾ, വിദേശ രാജ്യങ്ങൾ എന്നിവ കേന്ദ്രീകരിച്ചു നടക്കുന്ന പ്രചാരണത്തിൽ സമ്മേളനത്തിന് പുറമെ മർകസിന്റെയും സുൽത്വാനുൽ ഉലമയുടെയും നേതൃത്വത്തിൽ നടക്കുന്ന വിവിധ ഖുർആൻ സേവനങ്ങളും വിളംബരം ചെയ്യുന്നുണ്ട്. പ്രചാരണത്തിന്റെ ഭാഗമായി ഗൃഹ സന്ദർശനം, മഹല്ല് പര്യടനം, സംഘടനാ നേതൃ സംഗമം, വളൻഡിയർ മീറ്റ് തുടങ്ങി പരിപാടികളും നടന്നുവരുന്നുണ്ട്. സമ്മേളന പൂർവ പദ്ധതിയായി ജി സി സി രാജ്യങ്ങളിൽ ഗ്രാൻഡ് ഇഫ്‌ത്വാറുകളും 21ന് ആത്മീയ സമ്മേളനങ്ങളും നടക്കും.
25ന് വൈകുന്നേരം നാല് മുതൽ 26 പുലർച്ചെ ഒന്ന് വരെ നടക്കുന്ന ഖുർആൻ സമ്മേളനത്തിൽ വിവിധ ആത്മീയ-പ്രാർഥനാ മജ്‌ലിസുകളാണ് നടക്കുക. മർകസ് അക്കാദമി ഓഫ് ഖുർആൻ സ്റ്റഡീസിലെ ഒന്പത് ക്യാമ്പസുകളിൽ നിന്ന് ഖുർആൻ ഹൃദിസ്ഥമാക്കിയ 79 ഹാഫിളുകളുടെ സനദ് ദാനവും സുൽത്വാനുൽ ഉലമ കാന്തപുരം ഉസ്താദിന്റെ വാർഷിക ഖുർആൻ പ്രഭാഷണവും സമ്മേളനത്തിന്റെ മുഖ്യ പരിപാടികളാണ്. കൂടാതെ ആയിരം ഹാഫിളുകൾ നേതൃത്വം നൽകുന്ന ഗ്രാൻഡ് ഖത്മുൾ ഖുർആൻ മജ്ലിസ്, തൗബ, തഹ് ലീൽ പ്രാർഥനാ സംഗമം, ദൗറത്തുൽ ഖുർആൻ, ളിയാഫത്തുൽ ഖുർആൻ, ഹാഫിള് സംഗമം തുടങ്ങിയ ആത്മീയ പരിപാടികളും സമ്മേളനത്തിൽ നടക്കും. ദക്ഷിണേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പതിനായിരക്കണക്കിന് വിശ്വാസികൾ പങ്കെടുക്കും.
സയ്യിദ് അബ്ദുൽ ഫത്താഹ് അഹ്ദൽ അവേലം ചെയർമാനും പി മുഹമ്മദ് യൂസുഫ് ജനറൽ കൺവീനറുമായ സ്വാഗതസംഘ കമ്മിറ്റിക്ക് നേതൃത്വത്തിലാണ് സംസ്ഥാനത്തും പുറത്തും പ്രചാരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്.
മറ്റു ഭാരവാഹികൾ: സിദ്ദീഖ് ഹാജി കോവൂർ(ഫിനാൻസ് സെക്രട്ടറി), സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ, അബ്ദുൽ മജീദ് കക്കാട്, ശാഫി സഖാഫി മുണ്ടമ്പ്ര(വൈസ് ചെയർ), സി പി ഉബൈദുല്ല സഖാഫി, മുഹമ്മദലി സഖാഫി വള്ളിയാട്, കുഞ്ഞിമുഹമ്മദ് സഖാഫി പറവൂർ, വി എം റശീദ് സഖാഫി, കെ കെ അബൂബക്കർ ഹാജി കിഴക്കോത്ത്, അക്ബർ ബാദുഷ സഖാഫി(കൺവീനർമാർ) അബ്ദുൽ ലത്വീഫ് സഖാഫി പെരുമുഖം, സമദ് സഖാഫി മൂർക്കനാട് (കോർഡിനേറ്റർ), അഡ്വ. മുഹമ്മദ് ശരീഫ്, ശമീം കെ കെ, ദുൽകിഫിൽ സഖാഫി, ഉനൈസ് മുഹമ്മദ്, അശ്‌റഫ് കാഞ്ഞിര, അബ്ദുൽ മഹ്‌മൂദ്(അംഗങ്ങൾ).
---- facebook comment plugin here -----