Kerala
മര്‍കസ് സനദ് ദാന പൊതുസമ്മേളനം നാളെ; 509 സഖാഫി പണ്ഡിതര്‍ സനദ് സ്വീകരിക്കും, 50-ാം വാര്‍ഷിക പദ്ധതികള്‍ പ്രഖ്യാപിക്കും
മര്‍കസ് ഖത്മുല്‍ ബുഖാരി, സനദ്ദാന സമ്മേളനത്തിന്റെ ഉപ പരിപാടികളായ എഡ്യൂ സിമ്പോസിയവും ഹദീസ് കോണ്‍ഫറന്‍സും ഞായറാഴ്ച നടക്കും
![](https://assets.sirajlive.com/2023/01/markaz-logo.gif)
കോഴിക്കോട് | മര്‍കസ് 47-ാം വാര്‍ഷിക സനദ് ദാന പൊതു സമ്മേളനം നാളെ (ഞായറാഴ്ച). സുന്നി പ്രാസ്ഥാനിക-വിദ്യാഭ്യാസ അനുഭവങ്ങളിലെ ഹൃദ്യമായ ഓര്‍മകള്‍ സമ്മാനിക്കുന്ന മറ്റൊരു സമ്മേളനത്തിനാണ് നാളെ കാരന്തൂരിലെ സെന്‍ട്രല്‍ ക്യാമ്പസ് വേദിയാവുക. വിദ്യാഭ്യാസ-സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങളില്‍ അരനൂറ്റാണ്ടിലേക്ക് പ്രവേശിക്കുന്ന മര്‍കസിന്റെ 50-ാം വാര്‍ഷിക പദ്ധതികളുടെ പ്രഖ്യാപനവും സമ്മേളനത്തില്‍ നടക്കും. കഴിഞ്ഞ വര്‍ഷം പഠനം പൂര്‍ത്തീകരിച്ച 509 സഖാഫി മത പണ്ഡിതര്‍ ചടങ്ങില്‍ സനദ് സ്വീകരിക്കും.
സമ്മേളനത്തിന്റെ ഭാഗമായി രാവിലെ മുതല്‍ എഡ്യൂ സിമ്പോസിയം, ഹദീസ് കോണ്‍ഫറന്‍സ്, പ്രാസ്ഥാനിക സംഗമം, സഖാഫി ശൂറ കൗണ്‍സില്‍ തുടങ്ങി വിവിധ പരിപാടികള്‍ നടക്കും. വൈകുന്നേരം 5 മണിക്ക് മര്‍കസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങളുടെ പ്രാര്‍ഥനയോടെ സനദ് ദാന പൊതുസമ്മേളനം ആരംഭിക്കും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ഇ. സുലൈമാന്‍ മുസ്ലിയാര്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ അധ്യക്ഷത വഹിക്കും. സഖാഫി മത പണ്ഡിതര്‍ക്ക് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തിയും മര്‍കസ് ഫൗണ്ടര്‍ ചാന്‍സിലറുമായ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ സനദ് നല്‍കും. ശേഷം സനദ് ദാന പ്രഭാഷണവും 50-ാം വാര്‍ഷിക പ്രഖ്യാപനവും നടത്തും. മര്‍കസ് ഡയറക്ടര്‍ ജനറല്‍ സി മുഹമ്മദ് ഫൈസി സന്ദേശ പ്രഭാഷണവും റെക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി പദ്ധതി അവതരണവും നിര്‍വഹിക്കും.
വിശിഷ്ട സേവനങ്ങള്‍ക്കുള്ള പുരസ്‌കാര വിതരണവും പുസ്തക പ്രകാശനവും വേദിയില്‍ നടക്കും. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി, സമസ്ത സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍, പേരോട് അബ്ദുറഹ്മാന്‍ സഖാഫി പ്രഭാഷണം നടത്തും. കോടമ്പുഴ ബാവ മുസ്ലിയാര്‍, വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, അബ്ദുറഹ്മാന്‍ ഫൈസി മാരായമംഗലം, കെ കെ അഹ്മദ് കുട്ടി മുസ്ലിയാര്‍ കട്ടിപ്പാറ, വി പി എം ഫൈസി വില്യാപ്പള്ളി, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, സയ്യിദ് അബ്ദുല്‍ ഫത്താഹ് അഹ്ദല്‍ അവേലം, സയ്യിദ് ത്വാഹ സഖാഫി, അബ്ദുല്‍ ജലീല്‍ സഖാഫി ചെറുശ്ശോല, അബ്ദുല്‍ അസീസ് സഖാഫി വെള്ളയൂര്‍, അബ്ദുല്‍ കരീം ഹാജി ചാലിയം, കുറ്റൂര്‍ അബ്ദുറഹ്മാന്‍ ഹാജി, മന്‍സൂര്‍ ഹാജി ചെന്നൈ, സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, സയ്യിദ് ശിഹാബുദ്ദീന്‍ അഹ്ദല്‍ മുത്തനൂര്‍, അബ്ദുറഹ്മാന്‍ ദാരിമി കൂറ്റമ്പാറ, ശാഫി സഖാഫി മുണ്ടമ്പ്ര, ഡോ. അബ്ദുസ്സലാം, ഡോ. അബൂബക്കര്‍ തുടങ്ങി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പണ്ഡിതരും സുന്നി പ്രാസ്ഥാനിക നേതാക്കളും സാമൂഹിക-വിദ്യാഭ്യാസ രംഗത്തെ പ്രമുഖരും സംബന്ധിക്കും. മര്‍കസ് ഡയറക്ടര്‍ സി പി ഉബൈദുല്ല സഖാഫി സ്വാഗതവും പി മുഹമ്മദ് യൂസുഫ് നന്ദിയും പറയും.
എഡ്യൂ സിമ്പോസിയവും ഹദീസ് കോണ്‍ഫറന്‍സും
കോഴിക്കോട് | മര്‍കസ് ഖത്മുല്‍ ബുഖാരി, സനദ്ദാന സമ്മേളനത്തിന്റെ ഉപ പരിപാടികളായ എഡ്യൂ സിമ്പോസിയവും ഹദീസ് കോണ്‍ഫറന്‍സും ഞായറാഴ്ച നടക്കും. പരിവര്‍ത്തന കാലത്തെ വിദ്യാഭ്യാസം എന്ന പ്രമേയത്തില്‍ രാവിലെ 10 മണിക്ക് കണ്‍വെന്‍ഷന്‍ സെന്ററില്‍ ആരംഭിക്കുന്ന സിമ്പോസിയം കേരള കേന്ദ്ര സര്‍വകലാശാല മുന്‍ വൈസ് ചാന്‍സിലര്‍ ഡോ. ജി ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യും. മര്‍കസ് ഡയറക്ടര്‍ ജനറല്‍ സി മുഹമ്മദ് ഫൈസി ആമുഖ പ്രഭാഷണം നടത്തും. പുതിയ തലമുറയിലെ വിദ്യാഭ്യാസ പ്രവണതകളും വെല്ലുവിളികളും സാധ്യതകളും വിശകലനം ചെയ്യുന്ന ചര്‍ച്ചയില്‍ ജാമിഅ മര്‍കസ് റെക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി കീനോട്ട് അവതരിപ്പിക്കും. മര്‍കസ് സ്ഥാപകന്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ സന്ദേശം നല്‍കും.
ആല്‍ഫ ജനറേഷനിലെ അധ്യാപന വെല്ലുവിളികള്‍, വിദ്യാഭ്യാസത്തിലെ സാങ്കേതിക സംയോജനം, കെജി-പ്ലസ്ടു സ്‌കൂളിംഗ്, വിദ്യാഭ്യാസത്തിലെ നൈതികത എന്നീ വിഷയങ്ങള്‍ ഡോ. കെ എം ശരീഫ്, ഡോ. അബ്ദുസ്സലാം, ഡോ. യു കെ നാസര്‍, സി എം സ്വാബിര്‍ സഖാഫി അവതരിപ്പിക്കും. ഡോ. നാസര്‍ കുന്നുമ്മല്‍ ചര്‍ച്ച നിയന്ത്രിക്കും. ഡോ. ശറഫ് എ കല്‍പാളയം, ഡോ. ബി എച്ച് ശ്രീപതി റാവു, അഡ്വ. പി ടി എ റഹീം എം എല്‍ എ, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, പ്രൊഫ. കെ വി ഉമറുല്‍ ഫാറൂഖ്, എന്‍ മുഹമ്മദ് അലി സംബന്ധിക്കും. കെ അബ്ദുല്‍ കലാം സ്വാഗതവും ഉനൈസ് മുഹമ്മദ് പി ടി നദിയും പറയും.
സുല്‍ത്വാനുല്‍ ഉലമ കാന്തപുരം ഉസ്താദിന്റെ ബുഖാരി ദര്‍സ് 60 വര്‍ഷം പിന്നിട്ട പശ്ചാത്തലത്തില്‍ സംഘടിപ്പിക്കുന്ന ഹദീസ് കോണ്‍ഫറന്‍സില്‍ ആധുനിക കാലത്തെ ഹദീസ് വായനകളെ കുറിച്ചുള്ള വിവിധ പഠനങ്ങള്‍ അവതരിപ്പിക്കും. കോണ്‍ഫറന്‍സ് കോടമ്പുഴ ബാവ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. കെ കെ അഹ്മദ് കുട്ടി മുസ്ലിയാര്‍ അധ്യക്ഷത വഹിക്കും. ഹദീസ് വ്യാഖ്യാനങ്ങളിലെ ശരിയും തെറ്റും, സ്വഹീഹുല്‍ ബുഖാരി; സുല്‍ത്വാനുല്‍ ഉലമയുടെ വിശകലന വഴികള്‍, ഹദീസ് വിജ്ഞാനീയത്തിലെ ഇന്ത്യന്‍ വിളക്കുമാടങ്ങള്‍, സുല്‍ത്വാനുല്‍ ഉലമയും സ്വഹീഹുല്‍ ബുഖാരിയും; അറുപതാണ്ടിന്റെ ആഴങ്ങള്‍ എന്നീ വിഷയങ്ങളില്‍ അബ്ദുല്‍ ജലീല്‍ സഖാഫി ചെറുശ്ശോല, ഇബ്റാഹീം സഖാഫി പുഴക്കാട്ടിരി, ഡോ. ഉമറുല്‍ ഫാറൂഖ് സഖാഫി, സയ്യിദ് ജസീല്‍ കാമില്‍ സഖാഫി പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. സി. മുഹമ്മദ് ഫൈസി, വി.പി.എം ഫൈസി വില്യാപ്പള്ളി, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, പി.സി അബ്ദുല്ല മുസ്ലിയാര്‍, കെ.എം അബ്ദു റഹ്മാന്‍ ബാഖവി, അബ്ദുല്‍ അസീസ് സഖാഫി വെള്ളയൂര്‍, നൗശാദ് സഖാഫി കൂരാറ, മുഹ്യദ്ദീന്‍ സഅദി കൊട്ടുക്കര, അബ്ദുല്‍ ഗഫൂര്‍ അസ്ഹരി പാറക്കടവ്, അബ്ദുറഹ്മാന്‍ സഖാഫി വാണിയമ്പലം, ഹാഫിള് അബൂബക്കര്‍ സഖാഫി പന്നൂ,ര്‍ കെ എം ബശീര്‍ സഖാഫി കൈപ്പുറം, അബ്ദുല്‍ സത്താര്‍ കാമില്‍ സഖാഫി മൂന്നിയൂര്‍, സൈനുദ്ദീന്‍ അഹ്സനി മലയമ്മ, സുഹൈല്‍ അസ്ഹരി സംബന്ധിക്കും. കുഞ്ഞി മുഹമ്മദ് സഖാഫി പറവൂര്‍ സ്വാഗതവും ഉമറലി സഖാഫി എടപ്പുലം നന്ദിയും പറയും.