Kozhikode
മര്‍കസ് സാനവിയ്യ ആര്‍ട്‌സ് ഫെസ്റ്റ്' അല്‍ ഹറക'സമാപിച്ചു
യഥാക്രമം ടീം ഉദ്ദത്തുല്‍ ഉമറാഅ്, സൈഫുല്‍ ബത്താര്‍ ഒന്ന്, രണ്ട് സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
കോഴിക്കോട് | മര്‍കസ് സാനവിയ്യ സ്റ്റുഡന്‍സ് യൂണിയന്‍ ഇഹ്യാഉസ്സുന്ന സംഘടിപ്പിച്ച ആര്‍ട്‌സ് ഫെസ്റ്റ് അല്‍ ഹറക 2.0 സമാപിച്ചു. നവകാലത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ‘നമ്മള്‍’ എന്ന ആശയം പ്രമേയമായി സംഘടിപ്പിച്ച ആര്‍ട്‌സ് ഫെസ്റ്റില്‍ വ്യത്യസ്ത മത്സരയിനങ്ങളില്‍ സര്‍ഗപ്രതിഭകള്‍ മാറ്റുരച്ചു.
യഥാക്രമം ടീം ഉദ്ദത്തുല്‍ ഉമറാഅ്, സൈഫുല്‍ ബത്താര്‍ ഒന്ന്, രണ്ട് സ്ഥാനങ്ങള്‍ കരസ്ഥമാക്കി. അബ്ദുല്‍ ബാസിത് തോട്ടശ്ശേരിയറ കലാപ്രതിഭ, ഐക്കണ്‍ ഓഫ് ഹറക അവാര്‍ഡിന് അര്‍ഹനായി. മുഖ്താര്‍ മടവൂര്‍ ഇന്റലക്ച്വല്‍ അവാര്‍ഡ് കരസ്ഥമാക്കി. ജുനൈദ് പുല്ലാളൂരിനെ സര്‍ഗപ്രതിഭയായും തിരഞ്ഞെടുത്തു.
മര്‍കസ് കാമില്‍ ഇജ്തിമയില്‍ നടന്ന സമാപന സംഗമം ബഷീര്‍ സഖാഫി കൈപ്രത്തിന്റെ അധ്യക്ഷതയില്‍ സമസ്ത കേന്ദ്ര മുശാവറ അംഗം ഉസ്താദ് വി പി എം ഫൈസി വില്യാപ്പള്ളി ഉദ്ഘാടനം ചെയ്തു. ജേതാക്കള്‍ക്കുള്ള ട്രോഫികളും അദ്ദേഹം വിതരണം ചെയ്തു.
സയ്യിദ് ജസീല്‍ ഷാമില്‍ ഇര്‍ഫാനി, അഡ്വ. മുസ്തഫ സഖാഫി പ്രസംഗിച്ചു. സൈനുല്‍ ആബിദ് സഖാഫി, ത്വാഹ സഖാഫി, റാസി സഖാഫി, ശുഐബ് സഖാഫി, അബ്ദുല്‍ ഖാദര്‍ സഖാഫി, ഉമറുല്‍ ഫാറൂഖ് സഖാഫി സംബന്ധിച്ചു. ആശിഫ് താനാളൂര്‍ സ്വാഗതവും ഷറഫ് കാവനൂര്‍ നന്ദിയും പറഞ്ഞു.