Kozhikode
മര്‍കസ് സാനവിയ്യ ആര്‍ട്‌സ് ഫെസ്റ്റ്
'ഇറ്റ്‌സ് അവര്‍ സ്റ്റോറി' എന്ന പ്രമേയത്തില്‍ രണ്ടുദിവസങ്ങളിലായി നടക്കുന്ന കലോത്സവത്തിന്റെ ഭാഗമായി വിവിധ വൈജ്ഞാനിക സദസ്സുകളും സംവാദങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്.
കാരന്തൂര്‍ | മര്‍കസ് സാനവിയ്യ വിദ്യാര്‍ഥി യൂണിയന്‍ ഇഹ്യാഉസ്സുന്നയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന കലോത്സവം ‘അല്‍ ഹറക 2.0’, ജനുവരി ഏഴ്, എട്ട് തിയ്യതികളില്‍ നടക്കും. ‘ഇറ്റ്‌സ് അവര്‍ സ്റ്റോറി’ എന്ന പ്രമേയത്തില്‍ രണ്ടുദിവസങ്ങളിലായി നടക്കുന്ന കലോത്സവത്തിന്റെ ഭാഗമായി വിവിധ വൈജ്ഞാനിക സദസ്സുകളും സംവാദങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്.
കലാ, സാഹിത്യ മത്സരങ്ങള്‍ക്ക് പുറമെ ആധുനിക സാങ്കേതിക വിദ്യയിലും ഇസ്ലാമിക വിജ്ഞാനത്തിലും അധിഷ്ഠിതമായ പരിപാടികളും കലോത്സവത്തിന്റെ ഭാഗമാണ്. മര്‍കസ് കാമില്‍ ഇജ്തിമാഅ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ആര്‍ട്‌സ് ഫെസ്റ്റ് പ്രഖ്യാപനവും ലോഗോ പ്രകാശനവും മര്‍കസ് ഡയറക്ടര്‍ ജനറല്‍ സി മുഹമ്മദ് ഫൈസി നിര്‍വഹിച്ചു.
ജാമിഅ മര്‍കസ് സ്റ്റുഡന്റസ് വെല്‍ഫെയര്‍ ഡീന്‍ ബശീര്‍ സഖാഫി കൈപ്പുറം, വി പി മുഹമ്മദ് സഖാഫി വില്യാപ്പള്ളി സംബന്ധിച്ചു.