Connect with us

Kozhikode

കേരള സ്കൂൾ കലോത്സവത്തിൽ നേട്ടം കൊയ്ത് മർകസ് സ്കൂളുകൾ

വിദ്യാര്‍ഥികളെയും പരിശീലനത്തിന് നേതൃത്വം നല്‍കിയ അധ്യാപകരെയും മര്‍കസ് ഫൗണ്ടര്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍, ഡയറക്ടര്‍ ജനറല്‍ സി മുഹമ്മദ് ഫൈസി, റെക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി, വിദ്യാഭ്യാസ വിഭാഗം അസോസിയേറ്റ് ഡയറക്ടര്‍ ഉനൈസ് മുഹമ്മദ് എന്നിവര്‍ അഭിനന്ദിച്ചു.

Published

|

Last Updated

കോഴിക്കോട് | തിരുവനതപുരത്ത് നടന്ന 63-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ എ ഗ്രേഡ് നേട്ടവുമായി മര്‍കസ് സ്‌കൂളുകള്‍. സംസ്ഥാന തലത്തില്‍ പങ്കെടുത്ത മര്‍കസ് വിദ്യാര്‍ഥികളെല്ലാം മികച്ച വിജയം നേടിയാണ് മടങ്ങിയത്.

ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ മര്‍കസ് ബോയ്‌സിലെ ബിലാല്‍ അഹ്മദ് (ഉര്‍ദു കവിതാ രചന), മുഹമ്മദ് റെഹാന്‍(ഉറുദു പ്രസംഗം), ഫൈസാന്‍ റസ (ഉര്‍ദു കഥാ രചന) എ ഗ്രേഡ് നേടി. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ മര്‍കസ് ബോയ്‌സിലെ ഹസനുല്‍ ബസരി (അറബി പദ്യം ചൊല്ലല്‍), മുഹമ്മദ് മുബശ്ശിര്‍, മുഹമ്മദ് ശുഹൈബ് (അറബി സംഭാഷണം), സര്‍ഫറാസ് അഹ്മദ് (ഉറുദു പ്രസംഗം), ഉമര്‍ ശുഹൈബ് (ഉറുദു പ്രബന്ധ രചന), മുഹമ്മദ് ജാനിദ് (ഉറുദു കവിതാ രചന), മുഹമ്മദ് ഇഷ്ഫാഖ് (ഉര്‍ദു കഥാ രചന) ഗ്രേഡ് കരസ്ഥമാക്കി.

ഹൈസ്‌കൂള്‍ വിഭാഗം അറബനമുട്ടില്‍ എരഞ്ഞിപ്പാലം മര്‍കസ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ സംഘം എ ഗ്രേഡും നേടി. മുഹമ്മദ് സിനാന്‍ പിഎ, മുഹമ്മദ് ഫജര്‍, ഹാജൂന്‍ അലി പുത്തൂര്‍, ഫാദി ഫായിസ് സി, മുഹമ്മദ് ആദിഷ് ടിടി, മുഹമ്മദ് സഫ്വാന്‍ പി, മര്‍വാന്‍ മുഷ്താഖ് പിഎം, മുഹമ്മദ് നിഹാസ് എംപി, മുഹമ്മദ് അമാന്‍ എം, ഹസ്‌നൈന്‍ റാസ എ എന്നിവരടങ്ങിയ സംഘമാണ് ആദ്യ ശ്രമത്തില്‍ എ ഗ്രേഡ് കരസ്ഥമാക്കിയത്. സജാദ് വടകര, കോയ കാപ്പാട്, നിയാസ് കാന്തപുരം, നിസാര്‍ കാപ്പാട് എന്നിവരുടെ ശിക്ഷണത്തിലായിരുന്നു ദഫ് പരിശീലനം.