Connect with us

Kerala

കടലോര ജനതയെ ചേര്‍ത്തുപിടിച്ച് മര്‍കസ്; ശ്രദ്ധേയമായി മത്സ്യ തൊഴിലാളി സംഗമം

കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ പ്രദേശങ്ങളില്‍ നിന്ന് 500 ലധികം പേര്‍ അതിഥികളായി പങ്കെടുത്തു.

Published

|

Last Updated

മര്‍കസ് ഖത്മുല്‍ ബുഖാരി, സനദ്ദാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന മത്സ്യ തൊഴിലാളി സംഗമത്തില്‍ കാന്തപുരം ഉസ്താദ് അനുഗ്രഹ പ്രഭാഷണം നടത്തുന്നു.

കോഴിക്കോട് | മര്‍കസ് ഖത്മുല്‍ ബുഖാരി, സനദ്ദാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന മത്സ്യ തൊഴിലാളി സംഗമം ശ്രദ്ധേയമായി. എക്കാലവും മര്‍കസിനെ ചേര്‍ത്തുപിടിക്കുകയും കൂടെ നില്‍ക്കുകയും ചെയ്യുന്ന കടലോര ജനതയെ ഹൃദ്യമായാണ് മര്‍കസ് സാരഥികളും പ്രവര്‍ത്തകരും വരവേറ്റത്.

സമ്മേളനത്തിന്റെ ഭാഗമായി മത്സ്യ തൊഴിലാളി സഹോദരങ്ങള്‍ക്കായി ഒരുക്കിയ വിരുന്ന് കൂടിയായിരുന്നു സംഗമം. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ പ്രദേശങ്ങളില്‍ നിന്ന് 500 ലധികം പേര്‍ അതിഥികളായി പങ്കെടുത്തു. ഉച്ചക്ക് രണ്ടു മണിക്ക് ആരംഭിച്ച സംഗമം അഹ്മദ് ദേവര്‍കോവില്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. മര്‍കസ് ഡയറക്ടര്‍ ജനറല്‍ സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. മര്‍കസ് സ്ഥാപകനും ജനറല്‍ സെക്രട്ടറിയുമായ സുല്‍ത്വാനുല്‍ ഉലമ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ അനുഗ്രഹ പ്രഭാഷണവും പ്രാര്‍ഥനയും നടത്തി.

സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി സന്ദേശം നല്‍കി. നാടിന്റെ പുരോഗതിയില്‍ വലിയ പങ്കുവഹിക്കുന്ന അടിസ്ഥാന ജനവിഭാഗങ്ങളെ ചേര്‍ത്തുപിടിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് കേരള മുസ്ലിം ജമാഅത്ത് കോഴിക്കോട് ജില്ലാ സെക്രട്ടറി സലീം അണ്ടോണ സംസാരിച്ചു. സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി, സയ്യിദ് സൈന്‍ ബാഫഖി, സയ്യിദ് സ്വാലിഹ് ജിഫ്രി, സയ്യിദ് മുഹമ്മദ് ബാഫഖി, പി മുഹമ്മദ് യൂസുഫ്, പി സി ഇബ്റാഹീം മാസ്റ്റര്‍, വി എം റശീദ് സഖാഫി സംബന്ധിച്ചു.

 

---- facebook comment plugin here -----

Latest