Connect with us

Kerala

മർകസ് പ്രവർത്തക സമിതി പുനഃസംഘടിപ്പിച്ചു; സയ്യിദ് അലി ബാഫഖി, കാന്തപുരം ഉസ്താദ്, അബ്ദുൽ കരീം ഹാജി സാരഥികൾ

സമസ്തകേരള ജംഇയ്യത്തുൽ ഉലമ സാരഥികളും രാജ്യത്തെ വിവിധയിടങ്ങളിൽ നിന്നുള്ള പ്രതിനിധികളും പ്രവാസി നേതാക്കളും യോഗത്തിൽ സംബന്ധിച്ചു

Published

|

Last Updated

കോഴിക്കോട് | രാജ്യത്തും വിദേശത്തുമായി വിദ്യാഭ്യാസ സാമൂഹിക ക്ഷേമ രംഗത്ത് 47 വർഷമായി പ്രവർത്തിക്കുന്ന മർകസുസ്സഖാഫത്തി സുന്നിയ്യക്ക് നേതൃത്വം നൽകുന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റി പുനഃസംഘടിപ്പിച്ചു.

കഴിഞ്ഞ ദിവസം നടന്ന ജനറൽ ബോഡി യോഗമാണ് സയ്യിദ് അലി ബാഫഖി തങ്ങൾ പ്രസിഡന്റും കാന്തപുരം എ പി അബൂബക്കർ മുസ്്ലിയാർ ജനറൽ സെക്രട്ടറിയും എ പി അബ്ദുൽ കരീം ഹാജി ട്രഷററുമായുള്ള കമ്മിറ്റിയെ തിരഞ്ഞെ
ടുത്തത്.

സമസ്തകേരള ജംഇയ്യത്തുൽ ഉലമ സാരഥികളും രാജ്യത്തെ വിവിധയിടങ്ങളിൽ നിന്നുള്ള പ്രതിനിധികളും പ്രവാസി നേതാക്കളും യോഗത്തിൽ സംബന്ധിച്ചു. കഴിഞ്ഞ മൂന്ന് വർഷ കാലയളവിലെ പ്രവർത്തന റിപോർട്ടും സാമ്പത്തിക റിപോർട്ടും അവതരിപ്പിച്ചു. ഭാവി പദ്ധതികളുടെ കരടുരേഖയും
പ്രഖ്യാപിച്ചു.

2025-28 വർഷത്തേക്കുള്ള എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങൾ: കെ എസ് ആറ്റക്കോയ തങ്ങൾ കുമ്പോൽ, കെ കെ അഹ്്മദ് കുട്ടി മുസ്്ലിയാർ കട്ടിപ്പാറ, സയ്യിദ് അബ്ദുൽ ഫത്താഹ് അഹ്ദൽ അവേലം, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, ഹാജി ഇഹ്സാൻ മുംബൈ (വൈസ് പ്രസി.), സി മുഹമ്മദ് ഫൈസി, ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി, ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, ബി പി സിദ്ദീഖ് ഹാജി (സെക്ര.), പി സി ഇബ്റാഹീം മാസ്റ്റർ, എ അഹ്്മദ് കുട്ടി ഹാജി, പി പി അബൂബക്കർ ഹാജി (സീനിയർ എക്‌സിക്യൂട്ടീവ്), പൊന്മള അബ്ദുൽ ഖാദിർ മുസ്്ലിയാർ, പേരോട് അബ്ദുർറഹ്്മാൻ സഖാഫി, വി പി എം ഫൈസി വില്യാപ്പള്ളി, വണ്ടൂർ അബ്ദുർറഹ്്മാൻ ഫൈസി, സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി, സയ്യിദ് ത്വാഹാ തങ്ങൾ, സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ, സയ്യിദ് സ്വാലിഹ് ശിഹാബ് കുറ്റിച്ചിറ, അബ്ദുർറഹ്്മാൻ ഹാജി കുറ്റൂർ, പ്രൊഫ. എ കെ അബ്ദുൽ ഹമീദ്, എൻ അലി അബ്ദുല്ല, എ സൈഫുദ്ദീൻ ഹാജി, അബ്ദുൽ മജീദ് കക്കാട്, പി മുഹമ്മദ് യൂസുഫ്, ഇ കെ മുഹമ്മദ് കോയ സഖാഫി, പുന്നോറത്ത് അമ്മദ് ഹാജി, അഡ്വ. ഇസ്മാഈൽ വഫ, ഇ മൊയ്തീൻ കോയ ഹാജി, പി കെ എം സഖാഫി ഇരിങ്ങല്ലൂർ, സി പി ഉബൈദുല്ല സഖാഫി, നാസർ ഹാജി ഓമച്ചപ്പുഴ, ഉസ്മാൻ മുസ്്ലിയാർ മണ്ടാളിൽ, ഉമർ ഹാജി മട്ടന്നൂർ, ഡോ. അബ്ദുസ്സലാം,
ഡോ. സലീം ആർ ഇ സി, സയ്യിദ് അബ്ദുല്ലക്കോയ സഖാഫി കുന്ദമംഗലം (എക്‌സിക്യൂട്ടീവ് അംഗങ്ങൾ), സയ്യിദ് ജലാലു
ദ്ദീൻ ജീലാനി വൈലത്തൂർ, സയ്യിദ് ഫസൽ തങ്ങൾ വാടാനപ്പള്ളി, മൻസൂർ ഹാജി ചെന്നൈ, ഡോ. ഖാസിം തൃശൂർ, കൈതപ്പാടൻ അബ്ദുൽ കരീം ഹാജി (സ്ഥിരം ക്ഷണിതാ
ക്കൾ).

---- facebook comment plugin here -----

Latest