Connect with us

ksrtc

വിപണി വിലക്ക് ഡീസൽ; ഹൈക്കോടതി വിധിക്കെതിരെ കെ എസ് ആർ ടി സി സുപ്രീം കോടതിയിൽ

കെ എസ് ആർ ടി സി ലിറ്ററിന് ഇരുപതിലധികം രൂപ അധികമായി നല്‍കിയാണ് ഡീസല്‍ വാങ്ങുന്നത്.

Published

|

Last Updated

ന്യൂഡല്‍ഹി | വിപണി വിലയേക്കാൾ കൂടുതല്‍ തുക ഡീസലിന് എണ്ണക്കമ്പനികൾ ഈടാക്കുന്നതിന് അനുകൂലമായ ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കെ എസ് ആര്‍ ടി സി സുപ്രീം കോടതിയിൽ. കൂടിയ നിരക്ക് ഈടാക്കരുതെന്ന് ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിട്ടെങ്കിലും ഡിവിഷൻ ബെഞ്ച് ഇക്കാര്യം തള്ളിക്കളയുകയായിരുന്നു.

ഈ നില തുടര്‍ന്നാല്‍ കെ എസ് ആർ ടി സി അടച്ചുപൂട്ടേണ്ടി വരും. കേരളത്തില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസ് ഉടമകള്‍ക്ക് വിപണി വിലക്കാണ് ഡീസല്‍ ലഭിക്കുന്നത്. എന്നാല്‍ പൊതുമേഖലാ സ്ഥാപനമായ കെ എസ് ആർ ടി സി ലിറ്ററിന് ഇരുപതിലധികം രൂപ അധികമായി നല്‍കിയാണ് ഡീസല്‍ വാങ്ങുന്നത്. ഇതിലൂടെ പ്രതിദിനം 20 ലക്ഷത്തിലധികം രൂപയുടെ നഷ്ടമാണ് ഉണ്ടാകുന്നതെന്നും കെ എസ് ആർ ടി സിയുടെ ഹരജിയിൽ പറയുന്നു

Latest