Business
വിപണിയില്‍ നേട്ടം; സെന്‍സെക്സ് 353 പോയന്റ് ഉയര്‍ന്നു
താഴ്ന്ന നിലവാരത്തിലെത്തിയ ഓഹരികള്‍ വാങ്ങാന്‍ നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിച്ചതാണ് വിപണിയിലെ നേട്ടത്തിനുകാരണം.
മുംബൈ| കഴിഞ്ഞ ദിവസത്തെ കനത്ത നഷ്ടങ്ങള്‍ക്കുശേഷം ഓഹരി വിപണിയില്‍ ചൊവ്വാഴ്ച നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 353 പോയന്റ് ഉയര്‍ന്ന് 56,759ലും നിഫ്റ്റി 103 പോയന്റ് നേട്ടത്തില്‍ 16,946ലുമാണ് വ്യാപാരം ആരംഭിച്ചത്. താഴ്ന്ന നിലവാരത്തിലെത്തിയ ഓഹരികള്‍ വാങ്ങാന്‍ നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിച്ചതാണ് വിപണിയിലെ നേട്ടത്തിനുകാരണം.
എന്നാല്‍ യുക്രെയിന്‍ പ്രതിസന്ധി, അസംസ്‌കൃത എണ്ണവില, വിലക്കയറ്റം എന്നീ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ വിപണിയില്‍ ചാഞ്ചാട്ടം തുടരാന്‍ സാധ്യത ഏറെയാണെന്നാണ് വിലയിരുത്തല്‍. ഒഎന്‍ജിസി, കോള്‍ ഇന്ത്യ, ടിസിഎസ്, വിപ്രോ, ബജാജ് ഫിന്‍സര്‍വ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്. സിപ്ല, ഐഷര്‍ മോട്ടോഴ്സ്, ഐസിഐസിഐ ബാങ്ക്, ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്സ്, ഡോ.റെഡ്ഡീസ് ലാബ് എന്നീ ഓഹരികള്‍ നഷ്ടത്തിലുമാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളില്‍ ഒരു ശതമാനം നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്.