stock market
വിപണികള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു; സെന്‍സെക്‌സും നിഫ്റ്റിയും ഇടിഞ്ഞു
എന്‍ എസ് ഇ നിഫ്റ്റി 51.45 പോയിന്റ് അഥവ 0.32 ശതമാനം ഇടിഞ്ഞ് 16,214.70ലാണ് അവസാനിച്ചത്.
മുംബൈ | ആഴ്ചയുടെ ആദ്യ ദിവസം രാജ്യത്ത് ഓഹരിവിപണികള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 38 പോയിന്റും നിഫ്റ്റി 51 പോയിന്റും ഇടിഞ്ഞു. 37.38 പോയിന്റ് അഥവ 0.07 ശതമാനം കുറവില്‍ 54,288.61ലാണ് ബി എസ് ഇ ക്ലോസ് ചെയ്തത്.
ഇന്ന് ഉയര്‍ന്ന നില 54,931.30ഉം കുറഞ്ഞത് 54,191.55ഉം ആയിരുന്നു. എന്‍ എസ് ഇ നിഫ്റ്റി 51.45 പോയിന്റ് അഥവ 0.32 ശതമാനം ഇടിഞ്ഞ് 16,214.70ലാണ് അവസാനിച്ചത്. സെന്‍സെക്‌സില്‍ ടാറ്റ സ്റ്റീല്‍ (12.53 ശതമാനം), അള്‍ട്രാ ടെക്ക് സിമന്റ്, ഐ ടി സി, പവര്‍ ഗ്രിഡ്, എച്ച് ഡി എഫ് സി, എച്ച് ഡി എഫ് സി ബേങ്ക്, എച്ച് സി എല്‍ ടെക്‌നോളജീസ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ് തുടങ്ങിയ കമ്പനികള്‍ക്ക് നഷ്ടം സംഭവിച്ചു.
എം ആന്‍ഡ് എം, മാരുതി, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ലാര്‍സന്‍ ആന്‍ഡ് ടര്‍ബോ, ഏഷ്യന്‍ പെയിന്റ്‌സ്, കൊടക് മഹീന്ദ്ര ബേങ്ക് എന്നിവ നേട്ടമുണ്ടാക്കി. ഏഷ്യന്‍ വിപണികളില്‍ ഷാംഗ്ഹായ്, സ്യൂള്‍, ടോക്കിയോ എന്നിവ ഉര്‍ന്നപ്പോള്‍ ഹോങ്ക്‌കോംഗ് നഷ്ടത്തിലായി.