Connect with us

Kozhikode

മര്‍കസ് ദൗറത്തുല്‍ ഖുര്‍ആന്‍ ഇന്ന്

സുല്‍ത്വാനുല്‍ ഉലമ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും.

Published

|

Last Updated

കോഴിക്കോട്|വിശുദ്ധ ഖുര്‍ആന്‍ പൂര്‍ണമായി പാരായണം ചെയ്ത് നാലുമാസത്തിലൊരിക്കല്‍ വിശ്വാസികള്‍ സംഗമിക്കുന്ന ദൗറത്തുല്‍ ഖുര്‍ആന്‍ ആത്മീയ സംഗമം ഇന്ന് മര്‍കസില്‍ നടക്കും. മഗ്രിബ് നിസ്‌കാരാനന്തരം കണ്‍വെന്‍ഷന്‍ സെന്ററില്‍ സയ്യിദ് അലി ബാഫഖി തങ്ങളുടെ പ്രാര്‍ത്ഥനയോടെ സംഗമത്തിന് തുടക്കമാവും. സുല്‍ത്വാനുല്‍ ഉലമ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. മര്‍കസ് ഡയറക്ടര്‍ ജനറല്‍ സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിക്കും.

ഹിജ്റ വര്‍ഷാരംഭത്തിന്റെ പ്രാധാന്യവും മുഹര്‍റത്തിന്റെ ചരിത്ര പ്രസക്തിയും വിവരിച്ച് അബൂബക്കര്‍ സഖാഫി വെണ്ണക്കോട് പ്രഭാഷണം നടത്തും. അടുത്തിടെ മരണപ്പെട്ട മര്‍കസ് സൗദി ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറി ഹംസ എളാടിനെ ചടങ്ങില്‍ അനുസ്മരിക്കും. സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, സയ്യിദ് ശിഹാബുദ്ദീന്‍ അഹ്ദല്‍ മുത്തനൂര്‍ പ്രാര്‍ഥന സദസ്സിന് നേതൃത്വം നല്‍കും.

പി സി അബ്ദുല്ല ഫൈസി, അബ്ദുല്‍ ജലീല്‍ സഖാഫി ചെറുശ്ശോല, അബ്ദുല്‍ അസീസ് സഖാഫി വെള്ളയൂര്‍, കുഞ്ഞിമുഹമ്മദ് സഖാഫി പറവൂര്‍, മുഹ്യിദ്ദീന്‍ സഅദി കൊട്ടുക്കര, അബ്ദുസത്താര്‍ കാമില്‍ സഖാഫി, അബ്ദുല്‍ ഗഫൂര്‍ അസ്ഹരി, ഉമറലി സഖാഫി എടപ്പുലം, അബ്ദുറഹ്മാന്‍ സഖാഫി വാണിയമ്പലം, ബശീര്‍ സഖാഫി കൈപ്രം, നൗശാദ് സഖാഫി കൂരാറ, അബ്ദുല്ല സഖാഫി മലയമ്മ, അബ്ദുല്ലത്തീഫ് സഖാഫി പെരുമുഖം, വി എം റശീദ് സഖാഫി, മര്‍സൂഖ് സഅദി, ഉസ്മാന്‍ സഖാഫി വേങ്ങര സംബന്ധിക്കും.

പതിനൊന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ നേതൃത്വത്തില്‍ ആരംഭിച്ച പ്രത്യേക ഖുര്‍ആന്‍ പാരായണ ക്യാമ്പയിനാണ് ദൗറത്തുല്‍ ഖുര്‍ആന്‍. വിശ്വാസികളായ സാധാരണക്കാരെ ഖുര്‍ആനുമായി കൂടുതല്‍ സഹവസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയില്‍ ഇതിനകം ആയിരക്കണക്കിന് പേര്‍ സ്ഥിരാംഗങ്ങളാണ്. ദിവസവും ഖുര്‍ആന്‍ പാരായണം ചെയ്ത് നാലു മാസത്തിനകം പൂര്‍ത്തീകരിച്ച് പ്രാര്‍ഥനക്കായി മര്‍കസില്‍ സംഗമിക്കുന്ന രൂപത്തിലാണ് ദൗറത്തുല്‍ ഖുര്‍ആന്‍ സംവിധാനിച്ചിട്ടുള്ളത്. പരിപാടിയുടെ തത്സമയ സംപ്രേഷണം മര്‍കസ് ഔദോഗിക യൂട്യൂബ് ചാനലില്‍ ലഭിക്കും.