Connect with us

Kozhikode

മര്‍കസ് ബോയ്സ് സ്‌കൂള്‍ മെഗാ ബുക്ക് ഫെയറിന് തുടക്കം

'വായനാലോകം' എന്ന പേരില്‍ സ്‌കൂളിലെ എന്‍ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ബുക്ക് ഫെയര്‍ അഡ്വ: പി ടി എ റഹീം എം എല്‍ എ ഉദ്ഘാടനം ചെയ്തു.

Published

|

Last Updated

മര്‍കസ് ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി മെഗാ ബുക്ക് ഫെയര്‍ അഡ്വ. പി ടി എ റഹീം എം എല്‍ എ ഉദ്ഘാടനം ചെയ്യുന്നു.

കാരന്തൂര്‍ | വിദ്യാര്‍ഥികള്‍ക്ക് ഇടയില്‍ വായനയും വൈജ്ഞാനിക വ്യവഹാരങ്ങളും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മര്‍കസ് ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടത്തുന്ന മെഗാ പുസ്തകമേള ആരംഭിച്ചു. ‘വായനാലോകം’ എന്ന പേരില്‍ സ്‌കൂളിലെ എന്‍ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ബുക്ക് ഫെയര്‍ അഡ്വ: പി ടി എ റഹീം എം എല്‍ എ ഉദ്ഘാടനം ചെയ്തു.

നിരീക്ഷണ പാടവവും കാഴ്ചപ്പാടും ഉണ്ടാവാനും ഭാഷ മെച്ചപ്പെടുത്താനും പുസ്തക വായന സഹായിക്കുമെന്നും വായനയെ ഒരു ജീവിതരീതിയായി വിദ്യാര്‍ഥികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ 20 പ്രമുഖ പ്രസാധകരുടെ 5,000 പുസ്തകങ്ങള്‍ 20 മുതല്‍ 40 ശതമാനം വിലക്കുറവില്‍ മേളയില്‍ ലഭ്യമാണ്. വിവിധ പുസ്തകങ്ങളെ പരിചയപ്പെടുത്തി രചയിതാക്കളും വായനക്കാരും സംവദിക്കുന്ന പുസ്തക ചര്‍ച്ചകളും മേളയുടെ ഭാഗമായി നടക്കുന്നുണ്ട്. നാളെ (നവം: 21, വ്യാഴം) വൈകിട്ട് സമാപിക്കും.

ഉദ്ഘാടന ചടങ്ങില്‍ മര്‍കസ് ഡയറക്ടര്‍ സി പി ഉബൈദുല്ല സഖാഫി മുഖ്യാതിഥിയായി. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മൂസക്കോയ മാവിലി അധ്യക്ഷത വഹിച്ചു. ഉനൈസ് മുഹമ്മദ്, അബ്ദുല്‍ നാസര്‍, എന്‍ എസ് എസ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ജി അനീസ് മുഹമ്മദ്, കുന്ദമംഗലം ക്ലസ്റ്റര്‍ കോര്‍ഡിനേറ്റര്‍ സുധാകരന്‍, എ റശീദ്, കെ പി സമീര്‍, അശ്റഫ് കാരന്തൂര്‍, സഈദ് ശാമില്‍ ഇര്‍ഫാനി, റിയാസ് സംബന്ധിച്ചു.

 

 

---- facebook comment plugin here -----

Latest