Connect with us

Kozhikode

മര്‍കസ് ദൗറത്തുല്‍ ഖുര്‍ആന്‍ സമാപിച്ചു

മര്‍കസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ സയ്യിദ് അലി ബാഫഖി പ്രാര്‍ഥനയോടെ ആരംഭിച്ച സംഗമത്തില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ അനുഗ്രഹ പ്രഭാഷണം നിര്‍വഹിച്ചു.

Published

|

Last Updated

കോഴിക്കോട് |  വിശുദ്ധ ഖുര്‍ആന്‍ പൂര്‍ണമായി പാരായണം ചെയ്ത് നാലുമാസത്തിലൊരിക്കല്‍ വിശ്വാസികള്‍ സംഗമിക്കുന്ന ദൗറത്തുല്‍ ഖുര്‍ആന്‍ ആത്മീയ സംഗമം സമാപിച്ചു. മര്‍കസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ സയ്യിദ് അലി ബാഫഖി പ്രാര്‍ഥനയോടെ ആരംഭിച്ച സംഗമത്തില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ അനുഗ്രഹ പ്രഭാഷണം നിര്‍വഹിച്ചു. വിശുദ്ധ ഖുര്‍ആന്‍ പാരായണവും അല്ലാഹുവിനെ ഓര്‍ക്കുന്നതും ഹൃദയം ശുദ്ധീകരിക്കുമെന്നും മനസ്സിന് ശാന്തി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

പതിനൊന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ നേതൃത്വത്തില്‍ ആരംഭിച്ച പ്രത്യേക ഖുര്‍ആന്‍ പാരായണ ക്യാമ്പയിനാണ് ദൗറത്തുല്‍ ഖുര്‍ആന്‍. വിശ്വാസികളായ സാധാരണക്കാരെ ഖുര്‍ആനുമായി കൂടുതല്‍ സഹവസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയില്‍ ഇതിനകം ആയിരക്കണക്കിന് പേര്‍ സ്ഥിരാംഗങ്ങളാണ്. ദിവസവും ഖുര്‍ആന്‍ പാരായണം ചെയ്ത് നാലു മാസത്തിനകം പൂര്‍ത്തീകരിച്ച് പ്രാര്‍ഥനക്കായി മര്‍കസില്‍ സംഗമിക്കുന്ന രൂപത്തിലാണ് ദൗറത്തുല്‍ ഖുര്‍ആന്‍ സംവിധാനിച്ചിട്ടുള്ളത്.

ചടങ്ങില്‍ സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി അധ്യക്ഷത വഹിച്ചു. അബൂബക്കര്‍ സഖാഫി വെണ്ണക്കോട് ഉദ്ബോധനം നടത്തി. സയ്യിദ് ശിഹാബുദ്ദീന്‍ അഹ്ദല്‍ മുത്തനൂര്‍ ആത്മീയ സംഗമത്തിന് നേതൃത്വം നല്‍കി. ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, സയ്യിദ് ഫാറൂഖ് ജമലുല്ലൈലി പെരുമുഖം, ത്വാഹിര്‍ സഖാഫി മഞ്ചേരി, പി സി അബ്ദുല്ല ഫൈസി, അബ്ദുല്ല സഖാഫി മലയമ്മ, മുഹ്യിദ്ദീന്‍ സഅദി കൊട്ടുക്കര, ഹാഫിള് അബൂബക്കര്‍ സഖാഫി പന്നൂര്‍, ബശീര്‍ സഖാഫി കൈപ്രം, ഉമറലി സഖാഫി എടപ്പുലം, അബ്ദുറഹ്മാന്‍ സഖാഫി വാണിയമ്പലം, നൗശാദ് സഖാഫി കൂരാറ, ഹാഫിള് സൈനുല്‍ ആബിദ് സഖാഫി, അബ്ദുല്‍ കരീം ഫൈസി, അബ്ദുലത്തീഫ് സഖാഫി, ഉസ്മാന്‍ സഖാഫി വേങ്ങര സംബന്ധിച്ചു.

 

Latest