Connect with us

From the print

മര്‍കസ് ദഅ്‌വാ കോളജ് അഡ്മിഷന്‍ ആരംഭിച്ചു

എസ് എസ് എല്‍ സി കഴിഞ്ഞ വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.

Published

|

Last Updated

കോഴിക്കോട് | ജാമിഅ മര്‍കസിന് കീഴില്‍ കാരന്തൂര്‍ മര്‍കസ് സെന്‍ട്രല്‍ ക്യാമ്പസിലെ മര്‍കസ് സാനവിയ്യ ദഅ്‌വാ കോളജ് 2024-25 അധ്യയന വര്‍ഷത്തേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചു.

പ്ലസ് വണ്‍ തലം മുതല്‍ മത-ഭൗതിക സമന്വയ വിദ്യാഭ്യാസത്തിന് അവസരമൊരുക്കുന്ന മര്‍കസ് സാനവിയ്യയില്‍ ഹിഫ്ള് ദൗറ, പ്രാക്ടിക്കല്‍ ദഅ്‌വാ, സ്‌കില്‍ ഡെവലപ്മെന്റ് കോഴ്സുകള്‍, ഭാഷാ പഠനം, ഐ ടി അഡ്വാന്‍സ്ഡ് സ്റ്റഡീസ് തുടങ്ങി വ്യത്യസ്ത പാഠ്യ- പഠ്യേതര പദ്ധതികള്‍ക്ക് പ്രത്യക ഊന്നല്‍ നല്‍കും വിധമാണ് കോഴ്സ് തയ്യാര്‍ ചെയ്തിട്ടുള്ളത്. കൊമേഴ്സ്, ഹ്യുമാനിറ്റീസ് എന്നീ ഹയര്‍ സെക്കന്‍ഡറി വിഷയങ്ങളും ഡിഗ്രി, പി ജി തലത്തില്‍ വിവിധ യൂനിവേഴ്സിറ്റികളില്‍ ഡിസ്റ്റന്‍സായി പഠിക്കാനും അവസരമുണ്ട്.

എസ് എസ് എല്‍ സി കഴിഞ്ഞ വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം. രജിസ്‌ട്രേഷന്‍ ലിങ്ക്: https://jamia.markaz.in. വിവരങ്ങള്‍ക്ക്: 9072500413, 7403300127.

 

Latest