Connect with us

Kozhikode

മര്‍കസ് ദഅ് വ സെക്ടര്‍ കൗണ്‍സില്‍ സമാപിച്ചു

സംഘടനാ രീതിശാസ്ത്രം, ആശയ രൂപീകരണം' എന്ന വിഷയത്തില്‍ എസ്.വൈ.എസ് കോഴിക്കോട് ജില്ലാ എക്‌സിക്യൂട്ടീവ് അംഗം ഹാമിദ് അലി സഖാഫി വിഷയാവതരണം നടത്തി.

Published

|

Last Updated

കാരന്തൂര്‍ |  എസ്.എസ്.എഫ് മര്‍കസ്സെ  ദഅ് വ ക്ടര്‍ സംഘടിപ്പിച്ച ‘ടേക് ഓഫ്’ എക്‌സിക്യൂട്ടീവ് കൗണ്‍സിലേഴ്‌സ് മീറ്റ് സമാപിച്ചു. മര്‍കസ് പി.ജി ഓഡിറ്റോറിയത്തില്‍ നടന്ന സംഗമം എസ് എസ് എഫ് കുന്ദമംഗലം ഡിവിഷന്‍ ദഅ് വ സെക്രട്ടറി ത്വാഹ ബുജൈര്‍ സുറൈജി ഉദ്ഘാടനം ചെയ്തു.

‘സംഘടനാ രീതിശാസ്ത്രം, ആശയ രൂപീകരണം’ എന്ന വിഷയത്തില്‍ എസ്.വൈ.എസ് കോഴിക്കോട് ജില്ലാ എക്‌സിക്യൂട്ടീവ് അംഗം ഹാമിദ് അലി സഖാഫി വിഷയാവതരണം നടത്തി. ദഅ് വ സെക്ടര്‍ പ്രസിഡന്റ് സയ്യിദ് സുഹൈല്‍ അധ്യക്ഷനായി. ദഅ് വ സെക്ടര്‍ ജനറല്‍ സെക്രട്ടറി ഫുആദ് കിനാലൂര്‍ കര്‍മ്മപദ്ധതി മാര്‍ഗരേഖ പ്രഖ്യാപിച്ചു.

ഇഹ്യാഉസ്സുന്ന പ്രസിഡന്റ് സയ്യിദ് മുഅമ്മില്‍ ബാഹസന്‍, അന്‍സാര്‍ പറവണ്ണ, ശുഹൈബ് ചേളാരി, ഹബീബ് ഒതളൂര്‍, മിസ്അബ് വേളൂര്‍ സംസാരിച്ചു. മുര്‍ശിദ് അഹ്‌സനി അല്‍ഹികമി സ്വാഗതവും സുഹൈല്‍ അമീന്‍ നന്ദിയും പറഞ്ഞു.

 

Latest