Kozhikode
മര്‍കസ് ഗാര്‍ഡന്‍ യൂണിറ്റ് റോന്റിവ്യൂവിന് തുടക്കം
രണ്ടു ദിവസം നീണ്ടുനില്‍ക്കുന്ന പരിപാടിയില്‍ 180 ഇനങ്ങളിലായി 200 വിദ്യാര്‍ഥികള്‍ മാറ്റുരയ്ക്കും.
പൂനൂര്‍ | മര്‍കസ് ഗാര്‍ഡന്‍ യൂണിറ്റ് റോന്റിവ്യൂവിന് തുടക്കമായി. ജനുവരി 5,6,7 തീയതികളിലായി നടക്കുന്ന ജാമിഅ മദീനതുന്നൂര്‍ ലൈഫ് ഫെസ്റ്റിവലിന്റെ ഭാഗമായാണ് യൂണിറ്റ് തല മത്സരം സംഘടിപ്പിച്ചത്. രണ്ടു ദിവസം നീണ്ടുനില്‍ക്കുന്ന പരിപാടിയില്‍ 180 ഇനങ്ങളിലായി 200 വിദ്യാര്‍ഥികള്‍ മാറ്റുരയ്ക്കും.
‘സെന്‍സിങ് ദി സ്‌പെയ്‌സസ് ‘എന്ന പ്രമേയത്തില്‍ നടക്കുന്ന പരിപാടി മുബഷിര്‍ നൂറാനിയുടെ അധ്യക്ഷതയില്‍ മര്‍കസ് ഗാര്‍ഡന്‍ ജനറല്‍ മാനേജര്‍ അബൂ സ്വാലിഹ് സഖാഫി ഉദ്ഘാടനം ചെയ്തു.
ജാമിഅ മദീനതുന്നൂര്‍ പ്രോ റെക്ടര്‍ ആസഫ് നൂറാനി സന്ദേശ പ്രഭാഷണം നടത്തി. സലാം സഖാഫി, സലീം നൂറാനി എന്നിവര്‍ സംബന്ധിച്ചു.
പ്രോഗ്രാം കണ്‍വീനര്‍ ഷംഷാദ് അലി സ്വാഗതവും സാബിത് സുലൈമാന്‍ നന്ദിയും പറഞ്ഞു.
---- facebook comment plugin here -----