Kozhikode
മര്‍കസ് ഗാര്‍ഡന്‍ ഉര്‍സേ അജ്മീര്‍ പ്രഖ്യാപിതമായി; ജനുവരി 22 മുതല്‍ 25 വരെ
സ്വാഗതസംഘം രൂപവത്കരണ യോഗം വ്യാഴാഴ്ച വൈകിട്ട് നാലിന് മര്‍കസ് ഗാര്‍ഡനില്‍
മര്‍കസ് ഗാര്‍ഡന്‍ ഉര്‍സേ അജ്മീര്‍ പ്രഖ്യാപനം റഈസുല്‍ ഉലമയും സുല്‍ത്താനുല്‍ ഉലമയും ചേര്‍ന്ന് നിര്‍വഹിക്കുന്നു.
പൂനൂര്‍ | മര്‍കസ് ഗാര്‍ഡന്‍ ഉര്‍സെ അജ്മീറിന്റെ പ്രഖ്യാപനം അവേലത്ത് ഉറൂസില്‍ വെച്ച് സയ്യിദ് അബ്ദുല്‍ ഫത്താഹ് അഹ്ദല്‍ അവേലത്തിന്റെയും റഈസുല്‍ ഉലമ ഇ സുലൈമാന്‍ മുസ്‌ലിയാരുടെയും സുല്‍ത്താനുല്‍ ഉലമ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെയും നേതൃത്വത്തില്‍ നടന്നു. 2025 ജനുവരി 22, 23, 24, 25 തിയ്യതികളിലാണ് ഉര്‍സെ അജ്മീര്‍ മര്‍കസ് ഗാര്‍ഡനില്‍ വെച്ച് വിപുലമായി സംഘടിപ്പിക്കുന്നത്.
ആവാസേ ഗരീബ് ഗ്രാമസഞ്ചാരം, ഖിദ്മ അക്കാദമിക് സെമിനാര്‍, ഫാമിലി മീറ്റ്, മഹല്ല് ശൗഖ, ഗ്രാന്‍ഡ് പേരന്റ്‌സ് മീറ്റ് തുടങ്ങിയ വ്യത്യസ്ത പരിപാടികള്‍ ഉര്‍സേ അജ്മീറിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. സ്വാഗതസംഘം രൂപവത്കരണ യോഗം വ്യാഴാഴ്ച വൈകിട്ട് നാലിന് മര്‍കസ് ഗാര്‍ഡനില്‍ നടക്കും.
സയ്യിദ് അബൂബക്കര്‍ കോയ തങ്ങള്‍ കരുവാറ്റ, സയ്യിദ് മശ്ഹൂര്‍ ആറ്റക്കോയ തങ്ങള്‍, ഡോ. അബ്ദുസ്സബൂര്‍ ബാഹസ്സന്‍ അവേലം, സി മുഹമ്മദ് ഫൈസി, കെ കെ അഹ്മദ് കുട്ടി മുസ്ലിയാര്‍ കട്ടിപ്പാറ, ഡോ മുഹമ്മദ് അബ്ദുല്‍ ഹക്കീം അസ്ഹരി, ഹുസൈന്‍ ഫൈസി കൊടുവള്ളി, പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, സി പി ഉബൈദുല്ല സഖാഫി, അബ്ദുന്നാസര്‍ സഖാഫി പൂനൂര്‍ സംബന്ധിച്ചു.