Kozhikode
മര്‍കസ് ഖത്മുല്‍ ബുഖാരി, സനദ് ദാന സമ്മേളനം: എക്സിബിഷന്‍ ഇന്ന് ആരംഭിക്കും
സാങ്കേതിക വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടര്‍ ജെ സുരേഷ് കുമാര്‍ രാവിലെ 10ന് ഉദ്ഘാടനം നിര്‍വഹിക്കും. മര്‍കസ് ഡയറക്ടര്‍ ജനറല്‍ സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിക്കും.
കാരന്തൂര്‍ | മര്‍കസ് ഖത്മുല്‍ ബുഖാരി, സനദ് ദാന സമ്മേളനത്തോടനുബന്ധിച്ച് മര്‍കസ് ക്യാമ്പസില്‍ മൂന്ന് ദിവസങ്ങളിലായി നടത്തുന്ന എക്സിബിഷന്‍ ഇന്ന് ആരംഭിക്കും.
സാങ്കേതിക വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടര്‍ ജെ സുരേഷ് കുമാര്‍ രാവിലെ 10ന് ഉദ്ഘാടനം നിര്‍വഹിക്കും. മര്‍കസ് ഡയറക്ടര്‍ ജനറല്‍ സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിക്കും.
മര്‍കസ് നോളജ് സിറ്റി സി ഇ ഒ. ഡോ. അബ്ദുല്‍സലാം, കെ കെ ഷമീം, ഉനൈസ് മുഹമ്മദ്, ഉബൈദ് സഖാഫി, മുഹമ്മദലി സഖാഫി വള്ളിയാട്, റഷീദ് സഖാഫി തുടങ്ങിയവര്‍ സംബന്ധിക്കും. ഇതോടനുബന്ധിച്ച് ഇന്നലെ നടന്ന വിളംബരജാഥക്ക് ഐ ടി ഐ വൈസ് പ്രിന്‍സിപ്പല്‍ അബ്ദുറഹിമാന്‍കുട്ടി, സ്റ്റാഫ് സെക്രട്ടറി സജീവ് കുമാര്‍, മോറല്‍ ഹെഡ് അബ്ദുല്‍ അസീസ് സഖാഫി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഇന്നും നാളെയും പൊതുജനങ്ങള്‍ക്ക് പുറമേ പരിസരപ്രദേശങ്ങളിലെ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി, ആര്‍ട്സ് ആന്‍ഡ് സയന്‍സ്, കോളജിലെ വിദ്യാര്‍ഥികള്‍ക്കും എക്സ്പോ സന്ദര്‍ശിക്കാം.