Kozhikode
മര്‍കസ് ഖത്മുല്‍ ബുഖാരി, സനദ് ദാനം; വിഭവ സമാഹരണത്തോടെ സമ്മേളന പരിപാടികള്‍ക്ക് തുടക്കം
ചരക്കുകളുമായെത്തിയ വാഹനങ്ങള്‍ കാന്തപുരം ഉസ്താദിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു.
![](https://assets.sirajlive.com/2024/01/vi-897x538.jpg)
കോഴിക്കോട് | ഫെബ്രുവരി മൂന്നിന് മര്‍കസില്‍ നടക്കുന്ന ഖത്മുല്‍ ബുഖാരി, സനദ് ദാന സമ്മേളനത്തിന്റെ അനുബന്ധ പരിപാടികള്‍ക്ക് വിഭവ സമാഹരണത്തോടെ തുടക്കം. മലപ്പുറം വെസ്റ്റ് സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്റെ ആഭിമുഖ്യത്തില്‍ സമാഹരിച്ച വിഭവങ്ങള്‍ ഇന്ന് ഉച്ചക്ക് ഒരു മണിയോടെ മര്‍കസില്‍ എത്തി. ചരക്കുകളുമായെത്തിയ വാഹനങ്ങള്‍ കാന്തപുരം ഉസ്താദിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. ജില്ലയിലെ 52 റെയ്ഞ്ചുകളില്‍ നിന്ന് 56 വാഹനങ്ങളിലായാണ് അരി, പഞ്ചസാര, നാളികേരം, പച്ചക്കറികള്‍, പലവ്യഞ്ജനങ്ങള്‍ ഉള്‍പ്പെടെയുള്ള വിഭവങ്ങള്‍ എത്തിയത്. പതിനായിരത്തില്‍ പരം കുടുംബങ്ങള്‍ സമാഹരണത്തില്‍ ഭാഗമായി.
വിഭവ സമാഹരണ പദ്ധതിക്ക് തുടക്കം കുറിച്ച ക്ലാരി ബാവ മുസ്ലിയാരെ ചടങ്ങില്‍ അനുസ്മരിച്ചു. രണ്ടായിരത്തിലധികം വിദ്യാര്‍ഥികള്‍ താമസിച്ചു പഠിക്കുന്ന മര്‍കസ് സ്ഥാപനങ്ങളുടെ ദൈനംദിന ചെലവുകളിലേക്ക് വിഭവങ്ങള്‍ ഉപയോഗപ്പെടുത്തും.
എസ് ജെ എം മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡന്റ് കെ പി എച്ച് തങ്ങള്‍ കാവനൂര്‍, സെക്രട്ടറി മുഹമ്മദലി മുസ്ലിയാര്‍, ഭാരവാഹികളായ ഹസ്സന്‍ കോയ തങ്ങള്‍ മമ്പുറം, ഇബ്റാഹീം സഖാഫി, സി കെ അബ്ദുറഹ്മാന്‍ മുസ്ലിയാര്‍, ടി ടി മുഹമ്മദ് ബദവി, കുഞ്ഞിമുഹമ്മദ് ബദവി, ഉമര്‍ മുസ്ലിയാര്‍ എടരിക്കോട്, സ്വാദിഖ് സഖാഫി പദ്ധതിക്ക് നേതൃത്വം നല്‍കി. വി പി എം ഫൈസി വില്യാപ്പള്ളി, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, കുഞ്ഞിമുഹമ്മദ് സഖാഫി പറവൂര്‍, സി പി ഉബൈദുല്ല സഖാഫി, മര്‍കസ് ജീവനക്കാര്‍, വിദ്യാര്‍ഥികള്‍ വിഭവങ്ങള്‍ ഏറ്റുവാങ്ങി.