Connect with us

Kerala

മർകസ് ഖത്മുല്‍ ബുഖാരി സംഗമം പ്രൗഢമായി

വിവിധ ദിക്കുകളില്‍ നിന്നെത്തിയ ആയരക്കണക്കിന് പണ്ഡിതര്‍ ദര്‍സില്‍ സംബന്ധിച്ചു

Published

|

Last Updated

കാരന്തൂര്‍ | ജാമിഅ മര്‍കസ് വാര്‍ഷിക ഖത്മുല്‍ ബുഖാരി സംഗമം പ്രൗഢമായി. ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ കഴിഞ്ഞ 60 വര്‍ഷത്തിലധികമായി നടത്തുന്ന സ്വഹീഹുല്‍ ബുഖാരി ദര്‍സിന്റെ വാര്‍ഷിക സമാപന സംഗമമാണ് മര്‍കസ് കണ്‍വെഷന്‍ സെന്ററില്‍ വെച്ച് നടന്നത്.

ഇമാം ബുഖാരി (റ) രചിച്ച സ്വഹീഹുല്‍ ബുഖാരി ഇസ്ലാമിക വൈജ്ഞാനിക രംഗത്തെ രണ്ടാം അവലംബ ഗ്രന്ഥമാണ്. വിശ്വപ്രസിദ്ധമായ സ്വഹീഹുല്‍ ബുഖാരിയുടെ വാര്‍ഷിക ഖത്മുല്‍ ബുഖാരി സംഗമത്തില്‍ പങ്കെടുക്കാനായി ലോകപ്രശസ്ത പണ്ഡിതരടക്കമുള്ള നിരവധി പ്രമുഖരാണ് പങ്കെടുക്കാറുള്ളത്.

ദാറുല്‍ ഫത്വ ചെയര്‍മാന്‍ ഡോ. ബിലാല്‍ ഹല്ലാഖ് ഉദ്ഘാടനം ചെയ്തു. ഭക്തിയും വിജ്ഞാനവും തിരുനബി സ്‌നേഹവുമാണ് ഇമാം ബുഖാരിയെ ഹദീസ് ക്രോഡീകരണത്തിലേക്ക് നയിച്ചത്. ആറുപതിറ്റാണ്ട് പിന്നിട്ട ബുഖാരി ദര്‍സിലൂടെ ആ പാത പിന്‍പറ്റുകയാണ് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരെന്ന് അദ്ദേഹം പറഞ്ഞു.

സമസ്ത അധ്യക്ഷന്‍ ഇ സുലൈമാന്‍ മുസ്ലിയാര്‍ പ്രാര്‍ഥന നിര്‍വഹിച്ചു. ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് ആമുഖ ഭാഷണം നടത്തി. മലേഷ്യന്‍ പണ്ഡിത സഭയിലെ പ്രതിനിധികള്‍, സമസ്ത നേതാക്കള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ജാമിഉല്‍ ഫുതൂഹ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഫുതൂഹ് അക്കാദമിക്ക് കീഴില്‍ സുഹ്ബ കോഴ്‌സ് പൂര്‍ത്തീകരിച്ച വിദേശ പ്രതിനിധികളെ ചടങ്ങില്‍ ആദരിച്ചു