Kerala
മര്‍കസ് നോളജ് സിറ്റി മസ്ജിദിന്റെ ആദ്യ കവാടം തുറന്നു
തുടര്‍ ദിവസങ്ങളില്‍ മറ്റു കവാടങ്ങളും വിവിധ പരിപാടികളോടെ തുറക്കും.
കോഴിക്കോട് | മര്‍കസ് നോളജ് സിറ്റി കള്‍ച്ചറല്‍ സെന്ററില്‍ നിര്‍മ്മാണം പൂര്‍ത്തിയായി കൊണ്ടിരിക്കുന്ന മസ്ജിദിന്റെ ഒന്‍പത് കവാടങ്ങളിലെ ആദ്യ കവാടം ഔദ്യോഗികമായി തുറന്നു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ നാല് മണിക്ക് മസ്ജിദില്‍ വെച്ച് നടന്ന ആത്മീയ സദസ്സില്‍ പ്രമുഖ പണ്ഡിതന്മാരുടെ സാന്നിധ്യത്തില്‍ ലോക പ്രശസ്ത പണ്ഡിതനും യെമനിലെ ദാറുല്‍ മുസ്തഫ യൂണിവേഴ്‌സിറ്റിയുടെ തലവനുമായ സയ്യിദ് ഉമര്‍ ബിന്‍ ഹഫീസ് തങ്ങളാണ് ആദ്യ കവാടമായ ബാബുസ്സലാം തുറന്നു നല്‍കിയത്.
പ്രഭാത പ്രാര്‍ത്ഥനക്ക് കാന്തപുരം എ.പി അബൂബക്കര്‍ മുസ്‍ലിയാര്‍ നേതൃത്വം നല്‍കി. മസ്ജിദില്‍ നടന്ന പ്രാര്‍ത്ഥന ചടങ്ങുകള്‍ക്ക് ഇ സുലൈമാന്‍ മുസ്‍ലിയാര്‍, സയ്യിദ് അലി ബാഫഖി തങ്ങള്‍, മറ്റു സമസ്ത മുശാവറ അംഗങ്ങള്‍ തുടങ്ങിയവര്‍ നേതൃത്വം വഹിച്ചു. തുടര്‍ ദിവസങ്ങളില്‍ മറ്റു കവാടങ്ങളും വിവിധ പരിപാടികളോടെ തുറക്കും.
നവംബര്‍ ഇരുപത് വരെ നിശ്ചയിച്ചിരിക്കുന്ന മര്‍കസ് നോളജ് സിറ്റിയുടെ ഉദ്ഘാടന പരിപാടികളില്‍ വിവിധ പദ്ധതികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.