Connect with us

Eranakulam

മര്‍കസ് ആന്‍ഡമാന്‍ മെഹ്ഫിലെ ഈദ് സംഘടിപ്പിച്ചു

ബലി പെരുന്നാള്‍ ദിനത്തില്‍ മദീനത്തുന്നൂര്‍ ക്യാമ്പസ് മര്‍കസ് ആന്‍ഡമാന്‍ വിദ്യാര്‍ത്ഥി സംഘടന നാദീ ദഅവ മെഹ്ഫിലെ ഈദ് സംഘടിപ്പിച്ചു

Published

|

Last Updated

കൊച്ചി | ഇബ്രാഹിം നബിയുടെയും കുടുംബത്തിന്റെയും സ്മരണകള്‍ അയവിറക്കുന്ന ബലി പെരുന്നാള്‍ ദിനത്തില്‍ മദീനത്തുന്നൂര്‍ ക്യാമ്പസ് മര്‍കസ് ആന്‍ഡമാന്‍ വിദ്യാര്‍ത്ഥി സംഘടന നാദീ ദഅവ മെഹ്ഫിലെ ഈദ് സംഘടിപ്പിച്ചു. മര്‍കസ് റീജിയണല്‍ ഡയറക്ടര്‍ മുഹമ്മദ് അലി സഖാഫി മണ്ണാര്‍ക്കാട് ഉദ്ഘാടന പ്രഭാഷണം നടത്തി.

കൂട്ടായ പ്രവര്‍ത്തനവും വിധിയിലുള്ള ഉറച്ച വിശ്വാസവും വിജയത്തിലേക്ക് എത്തിക്കും എന്നത് ഇബ്രാഹിം നബി കുടുംബത്തില്‍ നിന്ന് നമുക്കുള്‍കൊള്ളാവുന്നതാണ് എന്ന് അദ്ദേഹം പറഞ്ഞു. വിശ്വാസിക്ക് പ്രബോധനത്തിനാവശ്യമായ എല്ലാ അനുകരണങ്ങളും ഇബ്രാഹിം നബിയുടെ ജീവിതത്തില്‍ വ്യക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മര്‍കസ് വിദ്യാര്‍ത്ഥികള്‍ ഒരുക്കിയ ശ്രവണ സുന്ദരമായ ഇശല്‍ നൈറ്റ് വേദിയെ ധന്യമാക്കി. മര്‍കസ് ആന്‍ഡമാന്‍ കോണ്‍ഫറന്‍സ് ഹാളില്‍ വച്ച് നടന്ന പരിപാടിയില്‍ എസ് വൈ എസ് ആന്‍ഡമാന്‍ പ്രസിഡന്റ് അസീസ് സഖാഫി വിംബെര്‍ളി ഗഞ്ച് പ്രാര്‍ത്ഥന നടത്തി, മര്‍കസ് ആന്‍ഡമാന്‍ പ്രധാനാധ്യാപകന്‍ റാഷിദ് നൂറാനി അധ്യക്ഷത വഹിച്ചു. ഇസ്മാഈല്‍ ഫാളിലി, ശഹീം സഅദി , സാജിദ് ഖുത്ത്ബി, സിദ്ദീഖ് സഖാഫി എന്നിവര്‍ പങ്കെടുത്തു.

 

Latest