Connect with us

markaz quran conference

മര്‍കസ് ഖുര്‍ആന്‍ സമ്മേളനം ഏപ്രില്‍ നാലിന്; പ്രചാരണം സജീവമായി

ഏപ്രില്‍ നാലിന് (വ്യാഴം) ഉച്ചക്ക് ഒന്നു മുതല്‍ വെള്ളി പുലര്‍ച്ചെ ഒന്നു വരെ നടക്കുന്ന ഖുര്‍ആന്‍ സമ്മേളനത്തിന് പ്രശസ്ത പണ്ഡിതരും സാദാത്തുക്കളും നേതൃത്വം നല്‍കും.

Published

|

Last Updated

കോഴിക്കോട് | റമളാന്‍ 25-ാം രാവില്‍ മര്‍കസില്‍ നടക്കുന്ന ഖുര്‍ആന്‍ സമ്മേളനത്തിന്റെ പ്രചാരണം നാടെങ്ങും സജീവമായി. സമ്മേളന പോസ്റ്റര്‍ കണ്ണൂരില്‍ നടന്ന ചടങ്ങില്‍ സയ്യിദ് ശിഹാബുദ്ദീന്‍ അഹ്ദല്‍ മുത്തനൂരിന്റെ നേതൃത്വത്തില്‍ പ്രകാശനം ചെയ്തു.

ഏപ്രില്‍ നാലിന് (വ്യാഴം) ഉച്ചക്ക് ഒന്നു മുതല്‍ വെള്ളി പുലര്‍ച്ചെ ഒന്നു വരെ നടക്കുന്ന ഖുര്‍ആന്‍ സമ്മേളനത്തിന് പ്രശസ്ത പണ്ഡിതരും സാദാത്തുക്കളും നേതൃത്വം നല്‍കും. മര്‍കസ് അക്കാദമി ഓഫ് ഖുര്‍ആന്‍ സ്റ്റഡീസില്‍ നിന്ന് വിശുദ്ധ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കിയ 161 ഹാഫിളുകള്‍ സമ്മേളനത്തില്‍ സനദ് സ്വീകരിക്കും. ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ഖുര്‍ആന്‍ പ്രഭാഷണവും നടക്കും. ളിയാഫത്തുല്‍ ഖുര്‍ആന്‍, ഖത്മുല്‍ ഖുര്‍ആന്‍, ഹാഫിള് സംഗമം, ദസ്തര്‍ ബന്ദി, ആത്മീയ സമ്മേളനം, ഗ്രാന്‍ഡ് കമ്മ്യൂണിറ്റി ഇഫ്താര്‍ തുടങ്ങി വിവിധ ആത്മീയ പ്രാര്‍ഥനാ സദസ്സുകള്‍ സമ്മേളനത്തിന്റെ ഭാഗമായി നടക്കും.

ദക്ഷിണേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പതിനായിരക്കണക്കിന് വിശ്വാസികള്‍ പങ്കെടുക്കും. സമ്മേളന വിജയത്തിനായി സ്വാഗതസംഘം നേതൃത്വത്തില്‍ സംസ്ഥാനത്തുടനീളം വിപുലമായ പ്രചാരണ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. സ്വാഗതസംഘം ഭാരവാഹികള്‍: സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി(ചെയര്‍മാന്‍), എന്‍ അലി അബ്ദുല്ല(ജന. കണ്‍വീനര്‍), കുറ്റൂര്‍ അബ്ദുറഹ്മാന്‍ ഹാജി(ഫിനാന്‍സ് സെക്രട്ടറി), എ സൈഫുദ്ദീന്‍ ഹാജി, ശമീം കല്‍പേനി(മീഡിയ), അബ്ദുറഹ്മാന്‍ സഖാഫി വാണിയമ്പലം, വി എം റശീദ് സഖാഫി മങ്ങാട്(ആത്മീയ മജ്ലിസ്), സുലൈമാന്‍ ഹാജി കിഴിശ്ശേരി, അബ്ദുലത്തീഫ് സഖാഫി മദനീയം(ഫിനാന്‍സ്), ദുല്‍കിഫ്ല്‍ സഖാഫി കാരന്തൂര്‍, മഹ്മൂദ് ചെലവൂര്‍(ഇഫ്താര്‍), ഉമര്‍ നവാസ് ഹാജി, അലി ഹാജി കാരന്തൂര്‍(വളണ്ടിയര്‍), ഹനീഫ് അസ്ഹരി കാരന്തൂര്‍, അശ്റഫ് ചേരിഞ്ചാല്‍(സ്റ്റേജ്), കബീര്‍ സഖാഫി, യാസിര്‍ സഖാഫി പയ്യനാട്(വിഭവം), സഅദ് പന്നൂര്‍, അബൂബക്കര്‍ പന്നൂര്‍(സീറോ വേസ്റ്റ്).

പടം: മര്‍കസ് ഖുര്‍ആന്‍ സമ്മേളന പ്രചാരണ ഭാഗമായി പോസ്റ്റര്‍ പ്രകാശനം ചെയ്യുന്നു