Connect with us

Kozhikode

മര്‍കസ് തിദ്കാര്‍ അനുസ്മരണ സംഗമം നാളെ

വൈകിട്ട് 6.30 ന് ആരംഭിക്കുന്ന സംഗമം മര്‍കസ് സാരഥി സുല്‍ത്വാനുല്‍ ഉലമ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും.

Published

|

Last Updated

കാരന്തൂര്‍ | സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെയും മര്‍കസ് ഉള്‍പ്പെടെയുള്ള പ്രാസ്ഥാനിക കേന്ദ്രങ്ങളുടെയും നേതൃപദവി അലങ്കരിച്ചിരുന്ന ഈ മാസത്തില്‍ വിടപറഞ്ഞ സാദാത്തുക്കളെയും പണ്ഡിതരെയും അനുസ്മരിച്ച് തിദ്കാര്‍ സംഗമം നാളെ (ഒക്ടോ:31, വ്യാഴം) മര്‍കസില്‍ നടക്കും. സമസ്തക്ക് ജനകീയ അടിത്തറയും ആശയ ഭദ്രതയും ഉറപ്പുവരുത്തുന്നതില്‍ മുഖ്യ പങ്കുവഹിച്ച താജുല്‍ ഉലമ സയ്യിദ് അബ്ദുറഹ്മാന്‍ ബുഖാരി ഉള്ളാള്‍, സുന്നി സംഘടനകള്‍ക്ക് ആത്മീയ ഉണര്‍വും ആവേശവും പകര്‍ന്ന സയ്യിദ് യൂസുഫുല്‍ ജീലാനി വൈലത്തൂര്‍, കേരളത്തിലെ മദ്‌റസാ പ്രസ്ഥാനത്തിന് രൂപം നല്‍കിയ പണ്ഡിത ശ്രേഷ്ഠര്‍ നൂറുല്‍ ഉലമ എം എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, സമസ്ത മുശാവറ അംഗങ്ങളും ജാമിഅ മര്‍കസ് മുദരിസുമാരുമായിരുന്ന ശൈഖുല്‍ ഹദീസ് നെല്ലിക്കുത്ത് ഇസ്മാഈല്‍ മുസ്‌ലിയാര്‍, എ പി മുഹമ്മദ് മുസ്‌ലിയാര്‍ കാന്തപുരം, പടനിലം ഹുസൈന്‍ മുസ്‌ലിയാര്‍ തുടങ്ങിയവരുടെ വൈജ്ഞാനിക മികവും സാമൂഹിക ഇടപെടലുകളും പ്രമേയമാക്കിയ പ്രത്യേക പ്രഭാഷണങ്ങളാണ് തിദ്കാറില്‍ നടക്കുക.

കേരളത്തിലെ ഇസ്ലാമിക ആശയ പ്രചാരണത്തിനും ധൈഷണിക വളര്‍ച്ചക്കും സുന്നി സമൂഹത്തിന്റെ ഉണര്‍വിനും വേണ്ടി പ്രയത്‌നിച്ച പണ്ഡിത പ്രതിഭകളുടെ ജീവിതം പുതുതലമുറ അറിയുന്നതിനും മാതൃകയാക്കുന്നതിനും വേണ്ടിയാണ് തിദ്കാര്‍ സംഘടിപ്പിക്കുന്നത്.

വൈകിട്ട് 6.30 ന് ആരംഭിക്കുന്ന സംഗമം മര്‍കസ് സാരഥി സുല്‍ത്വാനുല്‍ ഉലമ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. വി പി എം ഫൈസി വില്യാപ്പള്ളി അധ്യക്ഷത വഹിക്കും. കെ കെ അഹ്മദ് കുട്ടി മുസ്‌ലിയാര്‍ പ്രാര്‍ഥന നിര്‍വഹിക്കും. സി മുഹമ്മദ് ഫൈസി ആമുഖ പ്രഭാഷണം നടത്തും.

ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, അബ്ദുല്‍ ജലീല്‍ സഖാഫി ചെറുശ്ശോല, അബ്ദുല്‍ അസീസ് സഖാഫി വെള്ളയൂര്‍, മുഹ്‌യിദ്ദീന്‍ സഅദി കൊട്ടുക്കര, അബ്ദുല്ല സഖാഫി മലയമ്മ, അബൂബക്കര്‍ സഖാഫി പന്നൂര്‍ എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തും. പി സി അബ്ദുല്ല മുസ്‌ലിയാര്‍, നൗശാദ് സഖാഫി കൂരാറ, കുഞ്ഞിമുഹമ്മദ് സഖാഫി പറവൂര്‍, അബ്ദുസത്താര്‍ കാമില്‍ സഖാഫി, അബ്ദുല്‍ ഗഫൂര്‍ അസ്ഹരി, ഉമറലി സഖാഫി എടപ്പുലം, സൈനുദ്ദീന്‍ അഹ്സനി മലയമ്മ, അബ്ദുറഹ്മാന്‍ സഖാഫി വാണിയമ്പലം, ബശീര്‍ സഖാഫി കൈപ്പുറം സംബന്ധിക്കും. അക്ബര്‍ ബാദുഷ സഖാഫി സ്വാഗതവും അബ്ദുല്ലത്വീഫ് സഖാഫി പെരുമുഖം നന്ദിയും പറയും.