From the print
അപൂര്‍വ ഓര്‍മകളുടെ സംഗമവേദിയായി മര്‍കസ് തിദ്കാര്‍
മര്‍കസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന സംഗമത്തിന് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കി.
മർകസ് തിദ്കാർ അനുസ്മരണ സംഗമത്തിൽ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ മുഖ്യപ്രഭാഷണം നടത്തുന്നു
കാരന്തൂര്‍ | റബീഉല്‍ ആഖിര്‍ മാസത്തില്‍ വിടപറഞ്ഞ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ നേതൃത്വത്തിന്റെയും ജാമിഅ മര്‍കസ് മുദര്‍രിസുമാരുടെയും അനുസ്മരണ സംഗമം ‘തിദ്കാര്‍’ അപൂര്‍വ ഓര്‍മകളുടെയും അനുഭവങ്ങളുടെയും പങ്കുവെക്കലുകളാല്‍ ശ്രദ്ധേയമായി. മര്‍കസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന സംഗമത്തിന് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കി.
താജുല്‍ ഉലമ സയ്യിദ് അബ്ദുര്‍റഹ്മാന്‍ ബുഖാരി ഉള്ളാള്‍, സയ്യിദ് യൂസുഫുല്‍ ജീലാനി വൈലത്തൂര്‍, നൂറുല്‍ ഉലമ എം എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, ശൈഖുല്‍ ഹദീസ് നെല്ലിക്കുത്ത് ഇസ്മാഈല്‍ മുസ്്‌ലിയാര്‍, എ പി മുഹമ്മദ് മുസ്‌ലിയാര്‍ കാന്തപുരം, പടനിലം ഹുസൈന്‍ മുസ്‌ലിയാര്‍ തുടങ്ങിയവരുടെ വൈജ്ഞാനിക മികവും സാമൂഹിക ഇടപെടലുകളും പ്രമേയമാക്കിയ പ്രത്യേക പ്രഭാഷണങ്ങളാണ് തിദ്കാറില്‍ നടന്നത്.
മര്‍കസ് ഡയറക്ടര്‍ ജനറല്‍ സി മുഹമ്മദ് ഫൈസി സംഗമം ഉദ്ഘാടനം ചെയ്തു. വി പി എം ഫൈസി വില്യാപ്പള്ളി അധ്യക്ഷത വഹിച്ചു. കെ കെ അഹ്മദ് കുട്ടി മുസ്‌ലിയാര്‍ പ്രാര്‍ഥന നിര്‍വഹിച്ചു. ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, അബ്ദുല്‍ ജലീല്‍ സഖാഫി ചെറുശ്ശോല, അബ്ദുല്‍ അസീസ് സഖാഫി വെള്ളയൂര്‍, മുഹിയിദ്ദീന്‍ സഅദി കൊട്ടുക്കര, അബ്ദുല്ല സഖാഫി മലയമ്മ, അബൂബക്കര്‍ സഖാഫി പന്നൂര്‍, പി സി അബ്ദുല്ല മുസ്‌ലിയാര്‍, അബ്ദുസ്സത്താര്‍ കാമില്‍ സഖാഫി, അബ്ദുല്‍ ഗഫൂര്‍ അസ്ഹരി, ഉമറലി സഖാഫി എടപ്പുലം സംബന്ധിച്ചു. അക്ബര്‍ ബാദുഷ സഖാഫി സ്വാഗതവും ഉസ്മാന്‍ സഖാഫി വേങ്ങര നന്ദിയും പറഞ്ഞു.