Connect with us

National

ഇഷ്ടപ്പെട്ടയാളെ വിവാഹം ചെയ്തു; ജലവാറില്‍ 24കാരിയെ വീട്ടുകാര്‍ കൊലപ്പെടുത്തി

ഒളിവില്‍ കഴിയുന്ന പ്രതികളെ പിടികൂടാനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.

Published

|

Last Updated

ജയ്പ്പൂര്‍ | രാജസ്ഥാനിലെ ജലവാറില്‍ ഇരുപത്തിനാലുകാരിയെ സ്വന്തം വീട്ടുകാര്‍ കൊലപ്പെടുത്തി. ഇഷ്ടപ്പെട്ടയാളെ വിവാഹം കഴിച്ചതിനാണ്  യുവതിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. കൊലപാതകത്തിനു ശേഷം മൃതദേഹം പ്രതികള്‍ കത്തിക്കുകയും ചെയ്തു.

ഷിംല കുശ്വാഹ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ഒരു വര്‍ഷം മുമ്പ് വീട്ടുകാരുടെ എതിര്‍പ്പ് മറികടന്നാണ് യുവതി രവീ ഭീലിനെ വിവാഹം ചെയ്തത്. വീട്ടുകാരെ ഭയന്ന് ദമ്പതികള്‍ വിവിധ സ്ഥലങ്ങളിലായി മാറിമാറിയാണ് താമസിച്ചിരുന്നത്. മധ്യപ്രദേശില്‍ താമസിക്കുന്നതിനിടെയാണ് ഇരുവരെയും യുവതിയുടെ വീട്ടുകാര്‍ കണ്ടെത്തിയത്.

ഇന്നലെ ഭര്‍ത്താവിനൊപ്പം ബാങ്കില്‍ പോകുന്നതിനിടെ ഷിംലയെ വീട്ടുകാര്‍ ബലമായിപിടിച്ചു കൊണ്ടുപോകുകയായിരുന്നു. തുടര്‍ന്ന് യുവാവ് പോലീസില്‍ പരാതി നല്‍കി.പോലീസ് നടത്തിയ അന്വേഷണത്തിലാണ് യുവതിയെ കൊലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

കൊല്ലപ്പെട്ടത് ഷിംല തന്നെയാണെന്ന് ഉറപ്പിക്കാന്‍ മൃതദേഹാവശിഷ്ടങ്ങള്‍ ഫോറന്‍സിക് പരിശോധനക്ക് അയച്ചിട്ടുണ്ട്. അഞ്ചുപേരടങ്ങുന്ന സംഘമാണ് കൃത്യം നടത്തിയതെന്നാണ്‌ പോലീസ് വ്യക്തമാക്കുന്നത്. ഒളിവില്‍ കഴിയുന്ന പ്രതികളെ പിടികൂടാനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.