Connect with us

Malabar Movement 1921

നീതി ലഭിക്കാത്ത രക്തസാക്ഷികൾ

വാഗണിലിട്ട് കൂട്ടക്കൊല നടത്തിയിട്ട് ദുരന്തമെന്ന പേരിലാണ് സംഭവത്തെ ചിത്രീകരിച്ചത്. തീർന്നില്ല,

Published

|

Last Updated

തിരൂർ | വാഗൺ കൂട്ടക്കൊലയെ ദുരന്തമെന്ന് വിശേഷിപ്പിച്ചതിലൂടെ തുടങ്ങുന്നു ബ്രിട്ടീഷ് ഭരണവും ചരിത്രവും രക്തസാക്ഷികളോട് ചെയ്ത അനീതി. വാഗണിലിട്ട് കൂട്ടക്കൊല നടത്തിയിട്ട് ദുരന്തമെന്ന പേരിലാണ് സംഭവത്തെ ചിത്രീകരിച്ചത്. തീർന്നില്ല, വാഗൺ കൂട്ടക്കൊലയിലെ ഇരകൾക്ക്, മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 300 രൂപയാണ് ബ്രിട്ടീഷ് സർക്കാർ നഷ്ടപരിഹാരം നൽകിയത്. മരിച്ചവരിൽ നേരത്തേ പിഴ ചുമത്തപ്പെട്ടവരുമുണ്ടായിരുന്നു. ആ പിഴയിൽ, ഇത്ര ദാരുണ അന്ത്യമുണ്ടായിട്ടും ബ്രിട്ടീഷ് സർക്കാർ ഇളവ് നൽകിയില്ല. അതിനാൽ നഷ്ടപരിഹാരം കിട്ടിയ പലരും കൊല്ലപ്പെട്ട തങ്ങളുടെ പ്രിയപ്പെട്ടവരുടെ മേൽ ബ്രിട്ടീഷുകാർ ചുമത്തിയ പിഴയടക്കാനാണ് ഈ തുക പ്രധാനമായും ഉപയോഗിച്ചത്. പലർക്കും അത് മതിയായതുമില്ല.

പ്രഹസനത്തിനെന്നോണം സംഭവത്തെക്കുറിച്ച് അന്വേഷണവും നടന്നു. വാഗൺ നിർമിച്ച കമ്പനിക്കാരും അത് ഏൽപ്പിച്ചുകൊടുത്ത ഇൻസ്‌പെക്്ടർമാരുണ് കുറ്റക്കാരെന്നാണ് റിപ്പോർട്ട് വന്നത്. അന്വേഷണ റിപ്പോർട്ടിനെ തുടർന്ന് റെയിൽവേ സർജന്റ്ആൻഡ്രൂസ്, ഒരു പോലീസ് ഹെഡ് കോൺസ്റ്റബിൾ എന്നിവരെ പ്രതിയാക്കി മദിരാശി ഗവൺമെന്റ്കേസെടുത്തെങ്കിലും കോടതി ഇരുവരെയും വെറുതെ വിട്ടു.

സ്വാതന്ത്ര്യലബ്്ധിക്ക് ശേഷവും ഈ രക്തസാക്ഷികൾക്ക് വേണ്ട ആദരവ് ലഭിച്ചുവോ എന്നത് ചർച്ച ചെയ്യേണ്ട കാര്യമാണ്. തിരൂർ വാഗൺ ട്രാജഡി സ്മാരക ഹാളാണ് ഇവരെ വീണ്ടും ഓർമയിലേക്ക് ആനയിക്കാവുന്ന എടുത്ത പറയത്തക്ക സ്മാരകം. ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ പ്രധാന ഏടായ വാഗൺ ട്രാജഡി ചിത്രീകരിക്കുന്ന ചുമർ ചിത്രം തിരൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് നീക്കിയ കേന്ദ്ര സർക്കാർ നടപടിയും മലബാർ സമര പോരാളികൾക്ക് പിറകെ വാഗൺ ട്രാജഡി രക്തസാക്ഷികളെയും സ്വാതന്ത്ര്യസമര രക്തസാക്ഷി പട്ടികയിൽ നിന്ന് നീക്കാനുള്ള ശ്രമവുമാണ് ഒടുവിലത്തെ നീതികേട്.

നാടിന്റെ സ്വാതന്ത്ര്യത്തിനായി ശ്വാസമെടുക്കാനാകാതെ പിടഞ്ഞു മരിച്ച അവർ ദേശീയ സ്വാതന്ത്ര്യ സമര രക്തസാക്ഷികളെന്ന പദവിക്ക് അർഹരല്ലത്രേ.

---- facebook comment plugin here -----

Latest