Connect with us

National

മരുകുമ്പി തീവെപ്പ് കേസ്; 101പ്രതികള്‍ക്ക് ജീവപര്യന്തം

ബാര്‍ബര്‍ ഷോപ്പിലും ഹോട്ടലുകളിലും ദലിതര്‍ക്ക് പ്രവേശനം നിഷേധിച്ചതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്

Published

|

Last Updated

ബെംഗളൂരു |  കര്‍ണാടകയിലെ കൊപ്പല്‍ ജില്ലയിലെ ദലിത് വിഭാഗത്തിന്റെ കുടിലുകള്‍ ആക്രമിക്കുകയും തിവെച്ച് നശിപ്പിക്കുകയും ചെയ്ത കേസില്‍ 101 പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ. കേസില്‍ പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയരുന്നു.

2014 ആഗസ്റ്റ് 28ന് ഗംഗാവതി താലൂക്കിലെ മരകുമ്പി ഗ്രാമത്തിലായിരുന്നു സംഭവം. മറ്റൊരു സമുദായത്തില്‍പ്പെട്ടവരാണ് അതിക്രമം നടത്തിയത്.ബാര്‍ബര്‍ ഷോപ്പിലും ഹോട്ടലുകളിലും ദലിതര്‍ക്ക് പ്രവേശനം നിഷേധിച്ചതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്.സംഭവം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

പ്രതികള്‍ ദലിത് വിഭാഗക്കാര്‍ താമസിച്ച വീടുകള്‍ക്ക് നേരെ തീയിടുകയായിരുന്നു. 117 പ്രതികളില്‍ 16 പേര്‍ വിചാരണയ്ക്കിടെ മരിച്ചതായി പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു

സംഭവത്തിന് പിന്നാലെ നിരവധി ദളിത് നേതാക്കള്‍ കൊപ്പല്‍ ജില്ലയില്‍ നിന്ന് ബെംഗളൂരുവിലേക്ക് പദയാത്ര നടത്തിയിരുന്നു. ഒരു പ്രതിയെ ഇപ്പോഴും കാണാനില്ല, ഇയാള്‍ക്കായി പോലീസ് തിരച്ചില്‍ ആരംഭിച്ചു. മേഖലയുടെ ചരിത്രത്തില്‍ ആദ്യമായാണ് 101 പേര്‍ക്ക് ഒരേ സമയം ശിക്ഷ വിധിക്കുന്നത്.

സംഭവത്തിന് ശേഷം മൂന്ന് മാസത്തോളം മരുകുമ്പി ഗ്രാമത്തില്‍ പോലീസ് കനത്ത നിരീക്ഷണം ഏര്‍പ്പെടുത്തിയിരുന്നു. 2014-ല്‍ കൊപ്പല്‍ റെയില്‍വേ സ്റ്റേഷനു സമീപം അതിക്രമങ്ങളെ ചെറുക്കാന്‍ നേതൃത്വം നല്‍കിയ വീരേഷ് മറുകുമ്പി എന്ന ദളിത് നേതാവിനെ കാല്ലപ്പെട്ട നിലയില്‍ കണ്ടെത്തി.

 

Latest