Connect with us

First Gear

മാരുതി സുസുക്കി ജിംനി; ബുക്കിംഗ് 24,500 കടന്നു

ഈ മാസം അവസാനമോ അടുത്ത മാസം ആദ്യമോ ജിംനി ഇന്ത്യയില്‍ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Published

|

Last Updated

ന്യൂഡല്‍ഹി| മാരുതി സുസുക്കി ഇന്ത്യ അഞ്ച് ഡോര്‍ ജിംനി എസ്യുവി അവതരിപ്പിക്കാനുള്ള തയാറെടുപ്പിലാണ്. ഈ ഓഫ് റോഡ് എസ്യുവിയ്ക്ക് ഇതുവരെ 24,500ല്‍ അധികം ബുക്കിംഗുകള്‍ ലഭിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. മാരുതി സുസുക്കി ബ്രെസ്സ, മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാര, അടുത്തിടെ പുറത്തിറക്കിയ മാരുതി സുസുക്കി ഫ്രോങ്ക്‌സ് എന്നിവയ്ക്കുശേഷം നാലാമത്തെ എസ്യുവിയാണിത്. ജിംനിക്ക് സീറ്റ, ആല്‍ഫ വേരിയന്റുകള്‍ മാത്രമാണ് ഉള്ളത്.

2023 ഓട്ടോ എക്സ്പോയിലാണ് ജിംനിയും ഫ്രോങ്ക്‌സും അനാവരണം ചെയ്തത്. ഈ മാസം അവസാനമോ അടുത്ത മാസം ആദ്യമോ മാരുതി സുസുക്കി ജിംനി ഇന്ത്യയില്‍ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയിലെ മാരുതി സുസുക്കി ജിംനിയുടെ വില 11 ലക്ഷം മുതല്‍ 15 ലക്ഷം രൂപ വരെയായിരിക്കും(എക്സ് ഷോറൂം).

 

Latest