Connect with us

First Gear

പുതിയ എസ് യു വിയുമായി മാരുതി; ബലേനോ ക്രോസ് ഉടൻ ഇന്ത്യയിൽ; സവിശേഷതകൾ അറിയാം

സുരക്ഷ ഉൾപ്പെടെയുള്ള നിരവധി ഫീച്ചറുകൾ ഗ്രാൻഡ് വിറ്റാരയ്ക്ക് സമാനമായിരിക്കുമെന്നാണ് സൂചന. വിലയുടെ കാര്യത്തിൽ ബലേനോക്കും വിറ്റാരക്കും ഇടയിലായിരിക്കും ബലേനോ ക്രോസ്.

Published

|

Last Updated

മുംബൈ | ഇന്ത്യൻ ഉപഭോക്താക്കൾ കൂടുതലായി എസ്‌ യു വി കാറുകളിലേക്ക് തിരിയുന്നു. അത്കൊണ്ട് തന്നെ കാർ കമ്പനികൾ എസ്‌യുവി കാറുകളുടെ മികച്ച ശ്രേണി അവതരിപ്പിക്കുന്നതിൽ കൂടുതൽ തൽപരരാണ് ഇപ്പോൾ. ഗ്രാൻഡ് വിറ്റാരയ്ക്ക് പിന്നാലെ രാജ്യത്തെ ഏറ്റവും വലിയ കാർ കമ്പനിയായ മാരുതി സുസുക്കി ഇന്ത്യൻ വിപണിയിൽ പുതിയ എസ്‌യുവി അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. റിപ്പോർട്ടുകൾ പ്രകാരം, അടുത്ത വർഷം നടക്കുന്ന ഓട്ടോ എക്‌സ്‌പോയിൽ ബലേനോ ക്രോസ് എസ്‌ യു വിയെ കമ്പനി അവതരിപ്പിച്ചേക്കും. സുരക്ഷ ഉൾപ്പെടെയുള്ള നിരവധി ഫീച്ചറുകൾ ഗ്രാൻഡ് വിറ്റാരയ്ക്ക് സമാനമായിരിക്കുമെന്നാണ് സൂചന. വിലയുടെ കാര്യത്തിൽ ബലേനോക്കും വിറ്റാരക്കും ഇടയിലായിരിക്കും ബലേനോ ക്രോസ്.

റാക്ക് ചെയ്ത പിൻ വിൻഡ്ഷീൽഡിന്റെ ആംഗിൾ ബലെനോയുടേതിന് ഏതാണ്ട് സമാനമാണ്. മുൻവശത്ത് ലോ-സെറ്റ് ഹെഡ്‌ലാമ്പുകൾ, മുകളിൽ ഘടിപ്പിച്ച എൽ ഇ ഡി ഡിആർഎല്ലുകൾ, ക്രോം ആക്‌സന്റുകളോട് കൂടിയ ട്രപസോയ്ഡൽ ഗ്രിൽ എന്നിവയും ഗ്രാന്റ് വിറ്റാരയ്ക്ക് സമാനമാണ്. വരാനിരിക്കുന്ന ക്രോസ് എസ്‌യുവി കാറിന് 4.2 മീറ്റർ നീളമോ 4 മീറ്ററിൽ താഴെ നീളമോ ആയിരിക്കും വലുപ്പം.

ഗ്രാൻഡ് വിറ്റാര പോലെ, ബലെനോ ക്രോസിലും ഫ്രീ സ്റ്റാൻഡിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ലെതർ സീറ്റുകൾ, ലെതർ പൊതിഞ്ഞ സ്റ്റിയറിംഗ് വീൽ, വയർലെസ് ചാർജർ, മൂഡ് ലൈറ്റുകൾ, സൺറൂഫ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ തുടങ്ങിയ ഫീച്ചറുകൾ ലഭിക്കും. ലൈവ് വെഹിക്കിൾ ട്രാക്കിംഗ്, റിമോട്ട് ആക്‌സസ് ആൻഡ് കൺട്രോൾ, ജിയോ ഫെൻസിംഗ്, ലൊക്കേറ്റിംഗ് ഷെയറിംഗ് തുടങ്ങിയ കണക്ടിവിറ്റി ഫീച്ചറുകളും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

1.0ലിറ്റർ ബൂസ്റ്റർജെറ്റ് ടർബോ പെട്രോൾ എഞ്ചിന്റെ കരുത്തിൽ ബലേനോ ക്രോസ് എത്തിയേക്കും. 6 എയർബാഗുകൾ, ഇലക്‌ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ഹിൽ ഹോൾഡ് അസിസ്റ്റ്, ഹിൽ ഡിസന്റ് കൺട്രോൾ, റിവേഴ്‌സ് പാർക്കിംഗ് സെൻസറും ക്യാമറയും, എഞ്ചിൻ ഇമ്മൊബിലൈസർ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, എന്നിങ്ങനെയുള്ള സുരക്ഷാ ഫീച്ചറുകളും ബലേനോ ക്രോസിൽ ലഭിച്ചേക്കും.