Connect with us

Kerala

ദേശാഭിമാനിക്കെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് മറിയക്കുട്ടി

ദേശാഭിമാനി ചീഫ് എഡിറ്ററും ന്യൂസ് എഡിറ്ററുമാണ് എതിര്‍കക്ഷികള്‍

Published

|

Last Updated

ഇടുക്കി  | വ്യാജ പ്രചാരണം നടത്തിയെന്ന് കാണിച്ച് ദേശാഭിമാനിക്കെതിരെ മാനനഷ്ടകേസ് ഫയല്‍ ചെയ്ത് അടിമാലിയിലെ മറിയക്കുട്ടി. അടിമാലി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് കേസ് ഫയല്‍ ചെയ്തത്. നഷ്ടപരിഹാരം നല്‍കണമെന്നും വ്യാജ് പ്രചരണം നടത്തിയവര്‍ക്കെതിരെ നടപടി വേണമെന്നും ഹരജിയിലുണ്ട്

10 പേരെ പ്രതി ചേര്‍ത്താണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. ദേശാഭിമാനി ചീഫ് എഡിറ്ററും ന്യൂസ് എഡിറ്ററുമാണ് എതിര്‍കക്ഷികള്‍. പെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് യാചനാ സമരവുമായി തെരുവിലിറങ്ങിയാണ് മറിയക്കുട്ടിയും അന്നയും ശ്രദ്ധ നേടുന്നത്. മറിയക്കുട്ടിക്ക് ഭൂമിയുണ്ടെന്നും മകള്‍ വിദേശത്താണെന്നുമുള്ള വ്യാജ വാര്‍ത്തയില്‍ ഖേദം പ്രകടിപ്പിച്ച് ദേശാഭിമാനി രംഗത്തെത്തിയിരുന്നു. വാര്‍ത്ത നല്‍കിയതിന് പിന്നാലെ ഇവര്‍ക്ക് എതിരെ വ്യാപക സൈബര്‍ ആക്രമണം നടന്നിരുന്നു.