Connect with us

Kerala

മറിയക്കുട്ടിക്ക് ഒരുമാസത്തെ ക്ഷേമ പെന്‍ഷന്‍ ലഭിച്ചു

വിവാദം ഹൈക്കോടതിയില്‍ എത്തിനില്‍ക്കെയാണ് മറിയക്കുട്ടിക്ക് ഒരു മാസത്തെ പെന്‍ഷന്‍ തുക ലഭ്യമാക്കിയത്.

Published

|

Last Updated

അടിമാലി|ക്ഷേമപെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് ഭിക്ഷ യാചിക്കാന്‍ ഇറങ്ങിയ എണ്‍പത്തേഴുകാരി മറിയക്കുട്ടിക്ക് പെന്‍ഷന്‍ ലഭിച്ചു. ഒരു മാസത്തെ പെന്‍ഷന്‍ തുകയാണ് ലഭിച്ചത്. വിവാദം ഹൈക്കോടതിയില്‍ എത്തിനില്‍ക്കെയാണ് മറിയക്കുട്ടിക്ക് ഒരു മാസത്തെ പെന്‍ഷന്‍ തുക ലഭ്യമാക്കിയത്. അടിമാലി സര്‍വീസ് സഹകരണ ബേങ്ക് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി തുക നല്‍കി. മറിയക്കുട്ടിക്കെതിരെ വ്യാജ വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പാര്‍ട്ടിയുടെ മുഖപത്രം ഒടുവില്‍ മാപ്പു പറയുകയും ചെയ്തു.

പൊതുജനങ്ങള്‍ക്കായിട്ടാണ് ഇറങ്ങിയതെന്നും എല്ലാവര്‍ക്കും പെന്‍ഷന്‍ കിട്ടണമെന്നും മറിയക്കുട്ടി പറഞ്ഞു. ഈ കളിയൊന്നും എന്റെ അടുത്തു നടക്കില്ല. ഈ കാശുകൊണ്ട് രണ്ടു കിലോ ഇറച്ചി മേടിക്കണം. രണ്ടു കിലോ അരി മേടിക്കണം. അത് ഇത്രനാളും മുടങ്ങിക്കിടക്കുകയായിരുന്നു. ചായ കുടിച്ച കാശു കൊടുക്കണമെന്നും മറിയക്കുട്ടി പറഞ്ഞു.

 

 

Latest