Health
മാസാണ് പ്രഭാത നടത്തം
ഒരു വ്യക്തിയുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കാൻ കഴിയുന്ന രീതിയിലുള്ള ഗുണങ്ങളാണ് പ്രഭാത നടത്തം നൽകുന്നത് എന്നാണ് വിദഗ്ധർ പറയുന്നത്.
ആരോഗ്യമൊക്കെ നന്നാക്കണമെന്ന് ആഗ്രഹമുണ്ട് എന്നാൽ രാവിലെ എഴുന്നേറ്റ് നടക്കാൻ മടിക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ പ്രഭാത നടത്തത്തിന്റെ ഈ ഗുണങ്ങൾ കേട്ടാൽ നിങ്ങൾ എന്തായാലും ഇനി രാവിലെ എഴുന്നേറ്റ് നടക്കും. ഒരു വ്യക്തിയുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കാൻ കഴിയുന്ന രീതിയിലുള്ള ഗുണങ്ങളാണ് പ്രഭാത നടത്തം നൽകുന്നത് എന്നാണ് വിദഗ്ധർ പറയുന്നത്. പ്രഭാത നടത്തത്തിന്റെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
മികച്ച സൂര്യപ്രകാശം ആഗിരണം ചെയ്യാൻ സഹായിക്കുന്നു
- പ്രഭാതം നടത്തം നിങ്ങളെ അതിരാവിലെ സൂര്യപ്രകാശം ആഗിരണം ചെയ്യാൻ അനുവദിക്കുന്നു. ഇത് നിങ്ങളുടെ ആന്തരിക ക്ലോക്ക് സാധ്യമാക്കാൻ സഹായിക്കുകയും രാത്രിയിൽ നല്ല ഉറക്കം കിട്ടുന്നതിന് സഹായിക്കുകയും ചെയ്യും.
ശരീരത്തെ ചലിപ്പിക്കുകയും മാനസികാവസ്ഥയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും
- പ്രഭാതം നടത്തത്തോടെ ദിവസം ആരംഭിക്കുന്നത് നിങ്ങളുടെ ശരീരത്തെ ചലിപ്പിക്കാൻ സഹായിക്കുകയും മാനസിക സന്തോഷം വർദ്ധിപ്പിക്കാൻ സഹായിക്കുകയും ചെയ്യും.
മനസ്സ് ക്ലിയർ ആക്കുന്നു
- പ്രഭാതം നടത്തും നിങ്ങളുടെ മനസ്സിനെ വലയ്ക്കുന്ന മറ്റ് പ്രശ്നങ്ങളെ മാറ്റാനും ദിവസം മുഴുവൻ നിങ്ങളുടെ ശ്രദ്ധ മെച്ചപ്പെടുത്താനും സഹായിക്കും.
പ്രതിരോധശേഷി
- ശരീരത്തിന്‍റെ പ്രതിരോധശേഷി നല്ല തോതില്‍ മെച്ചപ്പെടുത്താനും ഊര്‍ജവും കരുത്തും ഫ്ളെക്സിബിലിറ്റിയും വര്‍ധിപ്പിക്കാനും നടത്തം സഹായകമാണ്.
ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു
- നിങ്ങൾക്ക് ഹൃദ്രോഗസാധ്യതയോ ഹൃദ്രോഗവുമായി ബന്ധപ്പെട്ട പ്രശ്നമോ ഉണ്ടെങ്കിൽ , ഹൃദയത്തെ ആരോഗ്യകരമായി നിലനിർത്താൻ എല്ലാ ദിവസവും നടക്കാൻ ഡോക്ടർ നിങ്ങളോട് ആവശ്യപ്പെട്ടാൽ അതിശയിക്കേണ്ടതില്ല. നടത്തം രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഹൃദയപേശികളെ ശക്തിപ്പെടുത്താനും സഹായിക്കുന്നു.
ഇനിയും ധാരാളം ഗുണങ്ങളുണ്ട് പ്രഭാതം നടത്തത്തിന് എന്ന കാര്യം നിങ്ങൾക്കറിയാം. പ്രമേഹ സാധ്യതയും ക്യാൻസർ സാധ്യതയും എല്ലാം കുറച്ച് നിങ്ങളുടെ ആയുർദൈർഘ്യം വർധിപ്പിക്കാനുള്ള നല്ല വഴി കൂടിയാണ് പ്രഭാതം നടത്തം. അപ്പോൾ ഇനി പ്രഭാതങ്ങളിൽ പുതച്ചുമൂടി ഉറങ്ങാതെ ഒന്നിറങ്ങി നടന്നു നോക്കൂ, അത്ഭുതങ്ങൾ കാണാം.