Connect with us

Kerala

മസാല ബോണ്ട് കേസ്; തോമസ് ഐസകിനെതിരായ ഇ ഡി അപ്പീല്‍ ഇന്ന് ഹൈക്കോടതിയില്‍

ഐസക്കിനെ തല്‍ക്കാലത്തേക്ക് ചോദ്യം ചെയ്യേണ്ടതില്ലെന്ന സിംഗിള്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവും ഇ ഡി സമന്‍സിനെതിരായ ഐസകിന്റെ ഹരജിയും റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഇ ഡി അപ്പീല്‍ സമര്‍പ്പിച്ചിരിക്കുന്നത്.

Published

|

Last Updated

കൊച്ചി | മസാല ബോണ്ട് കേസില്‍ മുന്‍ ധനമന്ത്രി ടി എം തോമസ് ഐസകിനെതിരായ ഇ ഡിയുടെ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും. ഐസക്കിനെ തല്‍ക്കാലത്തേക്ക് ചോദ്യം ചെയ്യേണ്ടതില്ലെന്ന സിംഗിള്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവും ഇ ഡി സമന്‍സിനെതിരായ ഐസകിന്റെ ഹരജിയും റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഇ ഡി അപ്പീല്‍ സമര്‍പ്പിച്ചിരിക്കുന്നത്.

തെരഞ്ഞെടുപ്പിന് മുമ്പ് അപ്പീല്‍ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി, ഇതില്‍ അടിയന്തിര വാദം കേള്‍ക്കേണ്ട സാഹചര്യം എന്താണെന്ന് ഇഡിയോട് ചോദിച്ചിരുന്നു. ഇഡിയുടെ നടപടി തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന് പത്തനംതിട്ട മണ്ഡലത്തിലെ ഇടത് സ്ഥാനാര്‍ഥി കൂടിയായ തോമസ് ഐസക് കുറ്റപ്പെടുത്തുകയായിരുന്നു. പത്ത് ദിവസമല്ലേ തെരഞ്ഞെടുപ്പിനുള്ളൂ പിന്നെ എന്തിനാണ് ഇത്ര തിരക്കെന്നായിരുന്നു ഇഡിയോടുള്ള കോടതിയുടെ ചോദ്യം. തിരഞ്ഞെടുപ്പിന് ശേഷം കേസ് പരിഗണിച്ചാല്‍ പോരേയെന്ന് ചോദിച്ചാണ് അപ്പീല്‍ ഹര്‍ജി പിന്നീട് പരിഗണിക്കാനായി മാറ്റിയത്.

 

Latest