Connect with us

thomas isac

മസാല ബോണ്ട്: തോമസ് ഐസക്കിന് വീണ്ടും ഇ ഡി നോട്ടീസ്

കിഫ്ബി ഉദ്യോഗസ്ഥര്‍ നല്‍കിയതില്‍ കൂടുതല്‍ വിവരങ്ങളൊന്നും നല്‍കാനില്ലെന്ന് ഐസക്

Published

|

Last Updated

കൊച്ചി | മസാല ബോണ്ടുമായി ബന്ധപ്പെട്ട് മുന്‍ ധനമന്ത്രി തോമസ് ഐസക്കിന് വീണ്ടും ഇ ഡി നോട്ടീസ്. ഈ മാസം 22ന് രാവിലെ 11 മണിക്ക് കൊച്ചി ഓഫീസില്‍ ഹാജരാകണം. നേരത്തെ ഐസക്കിന് ഇ ഡി നോട്ടീസ് നല്‍കിയിരുന്നെങ്കിലും അദ്ദേഹം ഹാജരായില്ല. കിഫ്ബിക്കായി ധനസമാഹരണത്തിനു വേണ്ടി മസാല ബോണ്ട് വാങ്ങിയതില്‍ ഫെമ ലംഘനം ഉണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് ഇഡി അന്വേഷണം തുടങ്ങിയത്.

തോമസ് ഐസക്കിന് മുമ്പും നോട്ടീസ് നല്‍കിയെങ്കിലും ഐസക് ഹൈക്കോടതിയില്‍ ചോദ്യം ചെയ്തു. ഇതനുസരിച്ച് മുന്‍ നോട്ടീസ് പിന്‍വലിക്കുമെന്ന് ഇ ഡി ഹൈക്കോടതിയെ അറിയിച്ചിരുന്നു. പിന്നീട് ജനുവരി 12ന് നോട്ടീസ് നല്‍കിയിരുന്നെങ്കിലും തിരക്ക് മൂലം ഹാജരാകാന്‍ കഴിയില്ലെന്ന് അദ്ദേഹം അറിയിച്ചിരുന്നു. ഇ ഡി നടപടി രാഷ്ട്രീയ പ്രേരിതമാണെന്നും അതിനെ നിയമപരമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതിനിടെയാണ് ഇ ഡി വീണ്ടും നോട്ടീസ് നല്‍കിയിരിക്കുന്നത്. ഇ ഡിക്ക് കിഫ്ബി ഉദ്യോഗസ്ഥര്‍ കൃത്യമായ വിവരങ്ങള്‍ നല്‍കിയതാണെന്നും അതില്‍ കൂടുതല്‍ ഒരു വിവരവും തനിക്കു നല്‍കാനില്ലെന്നും തോമസ് ഐസക് പറഞ്ഞു.

 

Latest