Connect with us

Kerala

മസാലബോണ്ട് ഇടപാട്: തോമസ് ഐസകിന്റെ മൊഴിയെടുക്കല്‍ അനിവാര്യമെന്ന് ഇ ഡി ഹൈക്കോടതിയില്‍

ഇടപാടിന്റെ നിയമസാധുത പരിശോധിക്കണമെങ്കില്‍ ഐസകിന്റെ മൊഴിയെടുക്കേണ്ടതുണ്ടെന്ന് ഇ ഡി.

Published

|

Last Updated

കൊച്ചി | മസാല ബോണ്ട് ഇടപാടില്‍ സംസ്ഥാന മുന്‍ ധനകാര്യ മന്ത്രി തോമസ് ഐസകിന്റെ മൊഴിയെടുക്കേണ്ടത് അനിവാര്യമാണെന്ന് വ്യക്തമാക്കി ഹൈക്കോടതിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സത്യവാങ്മൂലം. ഇടപാടിന്റെ നിയമസാധുത പരിശോധിക്കണമെങ്കില്‍ ഐസകിന്റെ മൊഴിയെടുക്കേണ്ടതുണ്ട്.

അന്വേഷണ നടപടികളില്‍ കോടതി സ്റ്റേ അനുവദിച്ചിട്ടില്ലാത്തതിനാലാണ് ഐസകിന് വീണ്ടും സമന്‍സ് അയച്ചതെന്നും നടപടികളില്‍ നിന്നും ഒഴിഞ്ഞുമാറുന്ന ഐസക് മാധ്യമങ്ങള്‍ക്കു മുന്നില്‍ കോടതിയേയും അധികാരികളെയും വെല്ലുവിളിക്കുകയാണെന്നും ഇ ഡി ആരോപിച്ചു.

എന്നാല്‍, കോടതി ഉത്തരവ് പ്രകാരം അന്വേഷണവുമായി സഹകരിച്ചതായി കിഫ്ബി ഹൈക്കോടതിയെ അറിയിച്ചു. കേസ് മെയ് 22 ന് വീണ്ടും പരിഗണിക്കും. അടിയന്തര സാഹചര്യമുണ്ടായാല്‍ ഹരജിക്കാര്‍ക്ക് കോടതിയെ സമീപിക്കാമെന്നും ജസ്റ്റിസ് ടി ആര്‍ രവി പറഞ്ഞു.

 

Latest