Kerala
മസാലബോണ്ട്: ഐസകിനെ എന്തിന് ചോദ്യം ചെയ്യണമെന്ന് ഇ ഡിയോട് ഹൈക്കോടതി
കുറഞ്ഞപക്ഷം കോടതിയെയെങ്കിലും കാര്യങ്ങള്‍ ബോധ്യപ്പെടുത്തണമെന്ന് ജസ്റ്റിസ് ടി ആര്‍ രവി. ഇ ഡി വിരട്ടേണ്ടെന്ന് തോമസ് ഐസക്. ഒരിഞ്ചു പോലും ഇ ഡിക്കു വഴങ്ങില്ലെന്നും ഐസക്.
കൊച്ചി | കിഫ്ബി മസാലബോണ്ട് കേസില്‍ തോമസ് ഐസകിനെ എന്തിന് ചോദ്യം ചെയ്യണമെന്ന് ഹൈക്കോടതി. ചോദ്യം ചെയ്യേണ്ടതിന്റെ ആവശ്യം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ബോധ്യപ്പെടുത്തണം. കുറഞ്ഞപക്ഷം കോടതിയെയെങ്കിലും കാര്യങ്ങള്‍ ബോധ്യപ്പെടുത്തണമെന്നും ജസ്റ്റിസ് ടി ആര്‍ രവി ആവശ്യപ്പെട്ടു.
കേസ് വീണ്ടും ചൊവ്വാഴ്ച പരിഗണിക്കും. കടുത്ത നടപടി പാടില്ലെന്ന ഉത്തരവ് നിലനില്‍ക്കുമെന്നും കോടതി വ്യക്തമാക്കി.
അതിനിടെ, ഇ ഡി വിരട്ടേണ്ടെന്ന് തോമസ് ഐസക് പ്രതികരിച്ചു. ഒരിഞ്ചു പോലും ഇ ഡിക്കു വഴങ്ങില്ല. ബി ജെ പിയുടെ കൊള്ളയടിക്കല്‍ യന്ത്രമാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഇ ഡിയോട് ശക്തമായി ഏറ്റുമുട്ടുമെന്നും ഐസക് പറഞ്ഞു.