Connect with us

Kerala

മാസപ്പടി കേസ്: കുറ്റപത്രം വിചാരണ കോടതിക്ക് കൈമാറി

കൊച്ചിയിലെ വിചാരണ കോടതിക്കാണ് എസ് എഫ് ഐ ഒ കുറ്റപത്രം കൈമാറിയത്. എറണാകുളം ജില്ലാ കോടതിയാണ് നടപടി സ്വീകരിച്ചത്.

Published

|

Last Updated

കൊച്ചി | മാസപ്പടി കേസില്‍ കുറ്റപത്രം വിചാരണ കോടതിക്ക് കൈമാറി. കൊച്ചിയിലെ വിചാരണ കോടതിക്കാണ് എസ് എഫ് ഐ ഒയുടെ കുറ്റപത്രം കൈമാറിയത്. എറണാകുളം ജില്ലാ കോടതിയാണ് നടപടി സ്വീകരിച്ചത്.

സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഏഴിനാണ് കുറ്റപത്രം കൈമാറിയത്. മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനെ പ്രതിചേര്‍ത്തുകൊണ്ടാണ് കേസില്‍ എസ് എഫ് ഐ ഒ കുറ്റപത്രം സമര്‍പ്പിച്ചത്.

സേവനമൊന്നും നല്‍കാതെ വീണ വിജയന്‍ 2.70 കോടി കൈപ്പറ്റിയെന്നാണ് എസ് എഫ് ഐ ഒ കണ്ടെത്തല്‍. സി എം ആര്‍ എല്ലിന് പുറമെ എംപവര്‍ ഇന്ത്യ എന്ന കമ്പനിയില്‍ നിന്നും പണം എക്‌സാലോജിക്കിലേക്ക് എത്തിയെന്ന് എസ് എഫ് ഐ ഒ പറയുന്നു.