Kerala
മാസപ്പടി കേസിലെ അന്വേഷണം നാടകം: പി വി അന്‍വര്‍
എ ഡി ജി പിക്കെതിരെ നടപടി വൈകിയത് വീണാ വിജയനെ സംരക്ഷിക്കാനാണ്.
തിരുവനന്തപുരം | വീണാ വിജയനെതിരായ മാസപ്പടി കേസിലെ എസ് എഫ് ഐ ഒ അന്വേഷണം നാടകമാണെന്ന് പി വി അന്‍വര്‍ എം എല്‍ എ.
എ ഡി ജി പിക്കെതിരെ നടപടി വൈകിയത് വീണാ വിജയനെ സംരക്ഷിക്കാനാണ്. എസ് എഫ് ഐ ഒ ഇത്രയും കാലം എവിടെ ആയിരുന്നുവെന്ന ചോദ്യവും അന്‍വര്‍ ഉന്നയിച്ചു.
ഇനി വേണമെങ്കില്‍ എ ഡി ജി പിയെ സസ്‌പെന്‍ഡ് ചെയ്‌തേക്കാം. അതും ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള നീക്കമായിരിക്കുമെന്നും അന്‍വര്‍ പറഞ്ഞു.
---- facebook comment plugin here -----