Kerala
മാസപ്പടി കേസ്: മാത്യു കുഴല്‍നാടന്റെ ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
കഴിഞ്ഞ തവണ കേസ് പരിഗണിച്ച കോടതി മുഖ്യമന്ത്രിയ്ക്കും മകള്‍ക്കും സി എം ആര്‍ എല്‍ അടക്കമുള്ള എതിര്‍ കക്ഷികള്‍ക്കും നോട്ടീസ് അയച്ചിരുന്നു.
തിരുവനന്തപുരം| മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണ വിജയനും ഉള്‍പ്പെട്ട സിഎംആര്‍എല്‍ എക്‌സാലോജിക് മാസപ്പടി കേസില്‍ അന്വേഷണം വേണമെന്ന മാത്യു കുഴല്‍ നാടന്റെ ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവര്‍ക്കെതിരെ അന്വേഷണം വേണ്ടെന്ന തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് മാത്യു കുഴല്‍നാടന്‍ റിവിഷന്‍ ഹരജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.
കഴിഞ്ഞ തവണ കേസ് പരിഗണിച്ച കോടതി മുഖ്യമന്ത്രിയ്ക്കും മകള്‍ക്കും സി എം ആര്‍ എല്‍ അടക്കമുള്ള എതിര്‍ കക്ഷികള്‍ക്കും നോട്ടീസ് അയച്ചിരുന്നു. ഇതൊരു സാങ്കേതിക നടപടിയാണെന്നാണ് വിവരം. കോടതിയുടെ പരിഗണനയില്‍ ഹരജി എത്തിയാല്‍ എതിര്‍കക്ഷികള്‍ക്ക് കാര്യങ്ങള്‍ ബോധിപ്പിക്കാന്‍ അവസരം നല്‍കാന്‍ വേണ്ടിയാണ് നോട്ടീസ് നല്‍കുന്നത്. ഇനി മുഖ്യമന്ത്രിക്കും വീണയ്ക്കും പറയാനുള്ള കാര്യങ്ങള്‍ കോടതി കേള്‍ക്കും. പിന്നീടായിരിക്കും വിഷയത്തില്‍ അന്തിമ വിധിയുണ്ടാവുക.