Connect with us

Kerala

മാസപ്പടി കേസ്: വീണാ വിജയനില്‍ നിന്ന് എസ് എഫ് ഐ ഒ മൊഴിയെടുത്തു

കേസ് ഏറ്റെടുത്ത് പത്ത് മാസത്തിനുശേഷമാണ് മൊഴിയെടുപ്പ്

Published

|

Last Updated

തിരുവനന്തപുരം | മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ ടി വീണയില്‍ നിന്ന് എസ് എഫ് ഐ ഒ (സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ്) മൊഴിയെടുത്തു. കഴിഞ്ഞ ബുധനാഴ്ച ചെന്നൈയില്‍വെച്ചാണ് മൊഴിയെടുത്തത്.

എസ് എഫ് ഐ ഒ കേസ് ഏറ്റെടുത്ത് പത്ത് മാസത്തിനുശേഷമാണ് മൊഴിയെടുപ്പ്. ടി വീണയുടെ എക്സാലോജിക് കമ്പനിക്ക് കരിമണല്‍ കമ്പനിയായ സി എം ആര്‍ എല്‍ ഇല്ലാത്ത സേവനത്തിന് പ്രതിഫലം നല്‍കിയെന്ന കണ്ടെത്തലില്‍ എസ് എഫ് ഐ ഒ അന്വേഷണം ആവശ്യപ്പെട്ട് ഷോണ്‍ ജോര്‍ജാണ് കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്.

മാസപ്പടി ആരോപണത്തില്‍ വ്യവസായ വികസന കോര്‍പ്പറേഷന്റെ ഓഫീസില്‍ എസ് എഫ് ഐ ഒ സംഘം പരിശോധന നടത്തിയിരുന്നു. കോര്‍പ്പറേറ്റ് തട്ടിപ്പ് അന്വേഷണ ഏജന്‍സിയാണ് സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ്. കോര്‍പറേറ്റ് മന്ത്രാലയത്തിന് കീഴിലെ ഏറ്റവും ഉയര്‍ന്ന അന്വേഷണമാണിത്.

 

Latest